ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്: തീ​ർ​പ്പാ​ക്കി​യ​ത് 1,539 അ​പേ​ക്ഷ​ക​ൾ
Sunday, January 24, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ക​ള​ക്ട​റു​ടെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലൂ​ടെ ആ​റു മാ​സ​ത്തി​നി​ടെ 1,523 അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളു​മാ​യു​ള്ള നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കി ഓ​ൺ​ലൈ​ൻ മു​ഖേ​ന​യാ​ണു പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ച​തും പ​രി​ഹാ​രം ക​ണ്ട​തും.
ജി​ല്ല​യി​ലെ ആ​റു താ​ലൂ​ക്കു​ക​ളി​ൽ 13 അ​ദാ​ല​ത്തു​ക​ൾ ആ​റു മാ​സ​ത്തി​നി​ടെ സം​ഘ​ടി​പ്പി​ച്ചു. ലൈ​ഫ് മി​ഷ​ൻ, റ​വ​ന്യൂ, വൈ​ദ്യു​തി, റേ​ഷ​ൻ എ​ന്നി​വ സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ളാ​യി​രു​ന്നു ല​ഭി​ച്ച​വ​യി​ലേ​റെ​യും.
ആ​കെ 1,888 അ​പേ​ക്ഷ​ക​ൾ അ​ദാ​ല​ത്തു​ക​ളി​ൽ ല​ഭി​ച്ചു. 1,454 പേ​രെ ഓ​ൺ​ലൈ​ൻ മു​ഖേ​ന നേ​രി​ൽ കേ​ട്ടു.
സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളു​ടേ​യും സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും ജി​ല്ലാ ഓ​ഫീ​സു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന അ​ദാ​ല​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ൺ​ലൈ​ൻ മു​ഖേ​ന​യോ നേ​രി​ട്ടോ ഹാ​ജ​രാ​യാ​ണു പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. പ​രി​ഹാ​ര​ത്തി​നു കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മു​ള്ള അ​പേ​ക്ഷ​ക​ളി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കാ​റു​ണ്ടെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു.