സങ്കീർണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ എ​ട്ടു കി​ലോ​യു​ള്ള മു​ഴ നീ​ക്കം ചെ​യ്തു
Sunday, January 24, 2021 11:55 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ അ​തി സ​ങ്കീ​ര്‍​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ 64കാ​രി​യു​ടെ വ​യ​റ്റി​ല്‍ നി​ന്ന് എ​ട്ടു കി​ലോ​യു​ള്ള മു​ഴ നീ​ക്കം ചെ​യ്തു. 30 സെ​ന്‍റീ​മീ​റ്റ​ര്‍ നീ​ള​വും വീ​തി​യും ആ​ഴ​വു​മു​ള്ള മു​ഴ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ശ്രീ​ല​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ. ​ബി​ന്ദു ന​മ്പീ​ശ​ന്‍, ഡോ. ​ജെ. സി​മി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വി​ജ​യ​ക​ര​മാ​യി നീ​ക്കു​ക​മാ​യി​രു​ന്നു.
വി​ശ​പ്പി​ല്ലാ​യ്മ, വ​യ​റു​വേ​ദ​ന, ശ​രീ​ര​ഭാ​രം കു​റ​യ​ല്‍ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളു​മാ​യാ​ണ് രോ​ഗി ഒ​ന്പ​തു മാ​സം​മു​മ്പ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദ​ത്തി​നും പ്ര​മേ​ഹ​ത്തി​നും ഇ​വ​ര്‍ ചി​കി​ത്സ​യി​ലു​മാ​യി​രു​ന്നു. പ്രാ​യം ഇ​ത്ര​യു​മാ​യ​തി​നാ​ല്‍ കാ​ന്‍​സ​റാ​യി​രി​ക്കാ​മെ​ന്ന സം​ശ​യം ഡോ​ക്ട​ര്‍​മാ​ര്‍​ക്കു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ എ​ത്ര​യും വേ​ഗം ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക​ണ​മെ​ന്നും രോ​ഗി​യോ​ട് നി​ര്‍​ദേ​ശി​ച്ചു. എ​ന്നാ​ല്‍ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്താ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന രോ​ഗി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ വ​ര്‍​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ചി​കി​ത്സ വൈ​കി​യ​തോ​ടെ ഗ​ര്‍​ഭാ​ശ​യ മു​ഴ വ​ലു​താ​കു​ക​യാ​യി​രു​ന്നു.
അ​തു​കൊ​ണ്ടു​ത​ന്നെ സ​ങ്കീ​ര്‍​ണ​മാ​യ ഈ ​ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി രോ​ഗി​ക്ക് നാ​ലു യൂ​ണി​റ്റ് ര​ക്ത​വും ന​ല്‍​കേ​ണ്ടി വ​ന്നു. അ​ന​സ്തേ​ഷ്യാ വി​ഭാ​ഗ​ത്തി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​ജ​യ​കു​മാ​ര്‍, ഡോ. ​കൃ​ഷ്ണ, ഡോ. ​അ​ഞ്ജു, ന​ഴ്സ് ല​ക്ഷ്മി എ​ന്നി​വ​രും ശ​സ്ത്ര​ക്രി​യ​യി​ല്‍ പ​ങ്കെ​ടു​ത്തു.
ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ 64കാ​രി സു​ഖം​പ്രാ​പി​ച്ചു വ​രു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.