കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ല്‍​സ്റ്റേ​ഷ​ന്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ കാ​ടു​ക​യ​റി
Sunday, January 24, 2021 11:55 PM IST
പേ​രൂ​ര്‍​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ല്‍​സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ കാ​ടു​മൂ​ടി​യ​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു. മാ​സ​ങ്ങ​ളാ​യി ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ത്ത​തു​മൂ​ലം ഇ​വി​ടെ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റി​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ സി​വി​ല്‍​സ്റ്റേ​ഷ​നി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്കാ​ണി​വി​ടെ. ക​ള​ക്ട​റേ​റ്റി​ലേ​ക്കു​ള്ള പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ ഒ​രു​വ​ശം മു​ഴു​വ​ന്‍ കാ​ടു​ക​യ​റി കി​ട​ക്കു​ക​യാ​ണ്. സി​വി​ല്‍​സ്റ്റേ​ഷ​ന്‍റെ പ​രി​സ​ര​ത്തു​നി​ന്ന് ഇ​ട​യ്ക്കി​ടെ ഇ​ഴ​ജ​ന്തു​ക്ക​ളെ പി​ടി​കൂ​ടു​ന്ന​ത് സാ​ധാ​ര​ണ​മാ​യി​രു​ന്നു. അ​ണ​ലി ഉ​ൾ​പ്പെടെ​യു​ള്ള പാ​ന്പു​ക​ളെ ഇ​വി​ടു​ന്നു പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

സി​വി​ല്‍​സ്റ്റേ​ഷ​ന്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ളും അ​തി​നു സ​മീ​പ​ത്തു​നി​ല്‍​ക്കു​ന്ന കാ​ടും വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. മൃ​ഗ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ ഒ​ഴി​ഞ്ഞ​ഭാ​ഗ​ത്തെ കാ​ട്ടി​ല്‍​നി​ന്നാ​ണ് മ​തി​ല്‍​ക്കെ​ട്ടു​വ​ഴി ഇ​ഴ​ജ​ന്തു​ക്ക​ള്‍ സി​വി​ല്‍​സ്റ്റേ​ഷ​ന്‍ റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് പൊ​തു​ജ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. ഇ​തി​നൊ​പ്പം ക​ള​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ന്‍റെ സ​മീ​പ​വും ശു​ചീ​ക​രി​ച്ച് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.