യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Sunday, January 24, 2021 11:55 PM IST
നെ​ടു​മ​ങ്ങാ​ട് : രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല കു​ത്ത​ക​ക​ൾ​ക്ക് അ​ടി​യ​റ വ​യ്ക്കു​ന്ന ക​ർ​ഷ​ക​ദ്രോ​ഹ നി​യ​മ​ത്തി​നെ​തി​രെ ര​ണ്ടാം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന് രാ​ജ്യം ത​യാ​റാ​ക​ണ​മെ​ന്ന് പാ​ലോ​ട് ര​വി. ഇ​ന്ത്യ​ൻ ക​ർ​ഷ​ക​രെ ഭി​ന്നി​പ്പി​ച്ച് ദു​ർ​ബ​ല​രാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മോ​ദി ഭ​ര​ണ​ത്തി​നെ​തി​രെ രാ​ജ്യ​സ്നേ​ഹി​ക​ൾ ഒ​ന്നി​ച്ച​ണി​നി​ര​ക്ക​ണം. സ്വ​ർ​ണ​ക്ക​ട​ത്തും അ​ഴി​മ​തി​യും വ​ർ​ഗീ​യ​ത​യും കേ​ര​ള ഭ​ര​ണ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.‌​
യു ഡി ​എ​ഫ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ നെ​ടു​മ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി ബി​ന്ദു ജ​യ​ൻ, ആ​നാ​ട് ജ​യ​ൻ, ഡി​സി സി ​ഭാ​ര​വാ​ഹി​ക​ളാ​യ ക​ല്ല​യം സു​കു, തേ​ക്ക​ട അ​നി​ൽ, അ​ഡ്വ. എ​ൻ. ബാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.