വി​ദേ​ശ മ​ദ്യ​വി​ൽ​പ്പ​ന: ഒ​രാ​ൾ പി​ടി​യി​ൽ
Sunday, January 24, 2021 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തീ​ര​പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യം വി​ൽ​പ്പ​ന ന​ട​ത്തി​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.
വി​ഴി​ഞ്ഞം പാ​ല​ത്ത​റ പു​ര​യി​ട​ത്തി​ൽ ജോ​ൺ​സ​ൺ (46)നെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ളി​ൽ നി​ന്നും വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ഴ​ര ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ൾ ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റി​ൽ നി​ന്നും മ​ദ്യം വാ​ങ്ങി ആ​വ​ശ്യ​ക്കാ​ർ​ക്ക് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ എ​സ്.​ബി.​പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ സാ​ബു​ച​ന്ദ്ര​ൻ, സി​പി​ഒ​മാ​രാ​യ പ​ത്മ​കു​മാ​ർ, സു​ബാ​ഷ്.​എ​സ്.​ശ​ങ്ക​ർ, അ​ജി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് വി​ഴി​ഞ്ഞം പ​ഴ​യ​പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഇ​യാ​ൾ​ക്കെ​തി​രെ പ​ന്ത്ര​ണ്ടോ​ളം ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.