പ​തി​വു​തെ​റ്റി​ക്കാ​തെ റാം ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ അ​തി​ഥി​ക​ളാ​യി ബു​ൾ​ബു​ൾ പ​ക്ഷി​ക​ളെ​ത്തി
Sunday, January 24, 2021 11:53 PM IST
പാ​ലോ​ട്: പ്ലാ​വ​റ പൊ​ന്നം​കോ​ണ​ത്ത് മീ​ര​യി​ൽ റാം ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ അ​തി​ഥി​ക​ളാ​യി ഇ​ത്ത​വ​ണ​യും ബു​ൾ​ബു​ൾ പ​ക്ഷി​ക​ളെ​ത്തി. ഇ​നി അ​വ​രു​ടെ പ്ര​ണ​യ​കാ​ലം. തി​രി​ച്ചു​പോ​കു​മ്പോ​ൾ പൊ​ന്നോ​മ​ന​ക​ളും കൂ​ട്ടി​നു​ണ്ടാ​കും.​അ​ഞ്ചു​വ​ർ​ഷ​മാ​യി തൊ​ടി​യി​ൽ വി​രു​ന്നെ​ത്തി പാ​ടി ന​ട​ന്ന് പ്ര​ണ​യം പ​ങ്കി​ട്ട് വ​ള്ളി​പ്പ​ട​ർ​പ്പി​ൽ കൂ​ടൊ​രു​ക്കി മു​ട്ട​യി​ട്ട് കു​ഞ്ഞു​ങ്ങ​ളു​മാ​യി തി​രി​ച്ചു​പോ​കാ​നാ​ണ് ബു​ൾ​ബു​ൾ പ​ക്ഷി​ക​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി വ​ര​വ് മു​ട​ക്കാ​ത്ത ഇ​ണ​ക​ൾ ഇ​പ്പോ​ൾ സ​ഹ്യ​ന്‍റെ താ​ഴ് വാ​ര​മാ​യ ന​ന്ദി​യോ​ടി​ന്‍റെ​യും അ​തി​ഥി​ക​ളാ​ണ്. അ​ഞ്ച് വ​ർ​ഷം മു​ൻ​പ് ജ​നു​വ​രി​യി​ലാ​ണ് ര​ണ്ട് ബു​ൾ​ബു​ൾ പ​ക്ഷി​ക​ൾ ആ​ദ്യ​മെ​ത്തി​യ​ത്. മു​റ്റ​ത്തെ വ​ള്ളി​ച്ചെ​ടി​യി​ൽ കൂ​ടു​കെ​ട്ടി മു​ട്ട​യി​ടു​ക​യും പി​ന്നീ​ട് കു​ഞ്ഞു​ങ്ങ​ളു​മാ​യി പോ​വു​ക​യും ചെ​യ്തി​രു​ന്നു. അ​ടു​ത്ത​വ​ർ​ഷം അ​തേ സ​മ​യ​ത്ത് പ​ക്ഷി​ക​ൾ വീ​ണ്ടു​മെ​ത്തി. പ​ഴ​യ വ​ള്ളി​ച്ചെ​ടി​യി​ൽ​ത്ത​ന്നെ വീ​ണ്ടും കൂ​ടൊ​രു​ക്കി​യ​തോ​ടെ വീ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യി. വേ​ന​ൽ​ക്കാ​ലം ക​ഴി​ഞ്ഞ​തോ​ടെ കു​ഞ്ഞു​ങ്ങ​ളു​മാ​യി പോ​യി. തൊ​ട്ട​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത് ആ​വ​ർ​ത്തി​ച്ചു. പ​തി​വ് തെ​റ്റാ​തെ ക​ഴി​ഞ്ഞ ദി​വ​സ​വും പ​ക്ഷി​ക​ളെ​ത്തി. അ​ധി​കം ശ​ബ്ദ​ങ്ങ​ളി​ല്ലാ​ത്ത​തും ത​ണു​പ്പു​ള്ള​തു​മാ​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ബു​ൾ​ബു​ളു​ക​ൾ സാ​ധാ​ര​ണ കൂ​ടു​കൂ​ട്ടി മു​ട്ട​യി​ടാ​റു​ള്ള​ത്. ഈ ​ചു​റ്റു​പാ​ടു​ള്ള​താ​കാം ഇ​വി​ടേ​ക്ക് സ്ഥി​ര​മാ​യെ​ത്താ​ൻ കാ​ര​ണം.

ശ​രീ​ര​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗം ക​ടു ത​വി​ട്ട് നി​റ​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ബു​ൾ​ബു​ൾ ഇ​ര​ട്ട​ത്ത​ല​ച്ചി എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ഇ​ണ​ക​ളാ​യും ചെ​റു കൂ​ട്ട​ങ്ങ​ളാ​യും കാ​ണ​പ്പെ​ടു​ന്ന ഇ​വ​യു​ടെ ആ​ഹാ​രം പ​ഴ​ങ്ങ​ളും ചെ​റു കീ​ട​ങ്ങ​ളു​മാ​ണ്. ദി​വ​സ​വും കു​ളി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന പ​ക്ഷി​ക​ളാ​ണ് ബു​ൾ​ബു​ൾ.