കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക്വി​സ് മ​ത്സ​രം ന​ട​ത്തി
Saturday, January 23, 2021 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ വോ​ട്ടേ​ഴ്സ് ദി​ന​ത്താ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ എ.​എ​സ്.​വി​ഷ്ണു​നാ​ഥ്, എ. ​ജെ.​ര​ക്ഷി​ത് എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.മാ​ര്‍ ഇൗ​വാ​നി​യോ​സ് കോ​ള​ജി​ലെ ത​മ​ന്ന ഇ​ഫാ​ത്ത നാ​സ​ര്‍, വി.​ആ​ര്‍. അ​ന​ന്തു എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സി​ലെ നോ​യ​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, എ​ച്ച്.​എ​സ്.​ആ​ദ​ര്‍​ശ് എ​ന്നി​വ​ര്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. വി​ജ​യി​ക​ള്‍​ക്ക് 25ന് ​ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യി​ല്‍ സ​മ്മാ​നം ന​ല്‍​കും.