തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 515 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 272 പേര് രോഗമുക്തരായി. നിലവില്‍ 3,926 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 359 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉൾപ്പെടും.രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,759 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 21,025 പേര് വീടുകളിലും 55 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,245 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
980 പേര്‍ക്കുകൂടി കോവിഡ്
വാക്സിന് നല്കി
തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ 980 പേര്‍ക്കു കൂടി കോവിഡ് വാക്സിന് നല്കി. ആരോഗ്യ വകുപ്പിന്റെ 12 കേന്ദ്രങ്ങളില്‍ ഇന്നലെ വാക്സിനേഷന് നടത്തി. തിരുവനന്തപുരം ജനറല്‍ ആശുപത്രി 100, കിംസ് ഹെല്‍ത്ത് കെയര്‍ 98, നെടുമങ്ങാട് ജില്ലാ ആശുപത്രി 76, ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് 100, നിംസ് മെഡിസിറ്റി 98, പാറശാല താലൂക്ക് ആശുപത്രി 78, മെഡിക്കല്‍ കോളജ് ആശുപത്രി 74, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി 76, വര്‍ക്കല താലൂക്ക് ആശുപത്രി 51, അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രം 81, നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രി 64, ചിറയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രി 84 എന്നിങ്ങനെയാണ് ഓരോ കേന്ദ്രത്തിലും കുത്തിവയ്പ്പ് എടുത്തവരുടെ എണ്ണം.