അന്പൂരി: അന്പൂരി സെന്റ് ജോർജ് ഫൊറോനപള്ളിയിലെ തിരുനാളിനു വികാരി ഫാ. ജേക്കബ് ചീരംവേലിൽ കൊടിയേറ്റി.
തുടർന്നു നടന്ന വിശുദ്ധ കുർബാനക്ക് വികാരി ഫാ. ജേക്കബ് ചീരംവേലിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കീരംചിറ എന്നിവർ കാർമികത്വം വഹിച്ചു.
തിരുനാളിനു വികാരി ഫാ. ജേക്കബ് ചീരംവേലിൽ, ഫാ. ജോസഫ് കൊച്ചീത്ര, കൈക്കാരന്മാരായ കോശികുഞ്ഞ് കാലായിൽ, ഷാജി തോമസ് കാക്കനാട്ട്, ജോസ് കെ. പനയത്തിൽ കണക്കൻ കെ.സി. വർഗീസ് കരിന്പാനിൽ, കണ്‍വീനർമാരായ റോയി തടിക്കാട്ടിൽ, സാബു വാകാനിൽ, സോജൻ മരോട്ടിക്കൽ, ജോണി മൂലയിൽ, ജെനു പാലക്കാട്ട്, പാരീഷ് കൗണ്‍സിൽ സെക്രട്ടറി ടോമി ഇളംതുരുത്തിൽ, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ, കുടുംബ കൂട്ടായ്മ ലീഡേഴ്സ്, സെക്രട്ടറിമാർ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും തിരുനാൾ നടത്തുന്നതെന്ന് വികാരി ഫാ. ജേക്കബ് ചീരംവേലിൽ അറിയിച്ചു.