പോ​ലീ​സി​നെ ആ​ക്ര​മി​ച്ച മൂ​വ​ര്‍​സം​ഘം പി​ടി​യി​ല്‍
Friday, January 22, 2021 11:35 PM IST
പേ​രൂ​ര്‍​ക്ക​ട: പേ​രൂ​ര്‍​ക്ക​ട എ​സ്ഐ വി. ​സു​നി​ല്‍​കു​മാ​റി​നെ​യും പോ​ലീ​സു​കാ​രെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച മൂ​വ​ര്‍​സം​ഘം പി​ടി​യി​ല്‍.
പേ​ട്ട സ്വ​ദേ​ശി വി​ശാ​ഖ് രാ​ജ് (26), വെ​ള്ള​യ​മ്പ​ലം സ്വ​ദേ​ശി ബെ​റി​ക് (29), കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി അ​ഭി​ലാ​ഷ് (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം പേ​രൂ​ര്‍​ക്ക​ട ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ല്‍ വ​രി​ക​യാ​യി​രു​ന്ന സം​ഘം ജം​ഗ്ഷ​നി​ലൂ​ടെ വ​രു​ന്ന​തി​നി​ടെ ഉ​ച്ച​ത്തി​ല്‍ ശ​ബ്ദ​മു​ണ്ടാ​ക്കു​ക​യും വ​ഴി​യാ​ത്രി​ക​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്തു. ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ മൂ​വ​ര്‍​സം​ഘം എ​സ്ഐ​യെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. മൂ​വ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.