ക്രൂ ​ചേ​ഞ്ചിം​ഗ്: കൂ​ടു​ത​ൽ ഷി​പ്പിം​ഗ് ഏ​ജ​ൻ​സി​ക​ൾ വി​ഴി​ഞ്ഞ​ത്തേ​ക്ക്
Friday, January 22, 2021 11:35 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്തെ ക്രൂ ​ചേ​ഞ്ചിം​ഗി​ന് ശ​ക്തി കൂ​ട്ടാ​ൻ കൂ​ടു​ത​ൽ ഷി​പ്പിം​ഗ് ഏ​ജ​ൻ​സി​ക​ൾ വ​രു​ന്നു. പു​തി​യ​താ​യി താ​ത്പ​ര്യ​മ​റി​യി​ച്ച ജൂ​ർ​ഡ​ൻ പ്രോ​ജ​ക്ട ആ​ൻ​ഡ് ട്രേ​ഡേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ആ​ദ്യ ക​പ്പ​ൽ തി​ങ്ക​ളാ​ഴ്ച വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത​ടു​ക്കും. ഇ​നി​യും​കൂ​ടു​ത​ൽ ഏ​ജ​ൻ​സി​ക​ൾ ക​പ്പ​ല​ടു​പ്പി​ക്കാ​നു​ള്ള വി​ഴി​ഞ്ഞ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ അ​ന്വേ​ഷി​ച്ച് വ​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
മു​ൻ​പ് വ​ന്ന അ​റ്റ്ലാ​റ്റി​ക് ഷി​പ്പിം​ഗ്, ഡോ​വി​ൻ​സ് റി​സോ​ഴ്സ്, കാ​പ്പി​റ്റ​ൽ ഹോ​ൾ​ഡിം​ഗ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ന​ലെ വ​രെ 121 ച​ര​ക്ക് ക​പ്പ​ലു​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ ക​യ​റ്റാ​നും ഇ​റ​ക്കാ​നു​മാ​യി വ​ന്നു മ​ട​ങ്ങി. ഗു​ജ​റാ​ത്തി​ൽ നി​ന്ന് നാ​ഫ്ത്ത​യു​മാ​യി സൗ​ത്ത് കൊ​റി​യ​യി​ലേ​ക്ക് പോ​യ ക​പ്പ​ൽ ഇ​ന്ന​ലെ എ​ത്തി. മ​റ്റ് തു​റ​മു​ഖ​ങ്ങ​ളെ​ക്കാ​ൾ സ​മ​യ​ലാ​ഭ​വും സാ​മ്പ​ത്തി​ക നേ​ട്ട​വും വി​ഴി​ഞ്ഞ​ത്തി​നാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ ഷി​പ്പിം​ഗ് ഏ​ജ​ൻ​സി​ക​ൾ തു​ട​ർ​ച്ച​യാ​യി ക​പ്പ​ലു​ക​ൾ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്നും നാ​ളെ​യു​മെ​ല്ലാം തൊ​ഴി​ലാ​ളി​ക​ളു​മാ​യി ക​പ്പ​ലു​ക​ൾ ഇ​വി​ടേ​ക്ക് വ​രു​ന്നു​ണ്ട്.