അ​ഗ്നി​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത: മോ​ക്ഡ്രി​ൽ ന​ട​ത്തി
Thursday, January 21, 2021 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ അ​ഗ്നി​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മോ​ക്ഡ്രി​ൽ ന​ട​ത്തി. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ർ, പോ​ലീ​സ്, ആ​രോ​ഗ്യം എ​ന്നീ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ 11 ന് ​ന​ട​ത്തി​യ മോ​ക്ഡ്രി​ല്ലി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി. അ​ഗ്നി​ബാ​ധ അ​റി​യി​പ്പി​നു​ള്ള ഫ​യ​ർ അ​ലാ​റം മു​ഴ​ങ്ങി​യ ഉ​ട​ൻ ജീ​വ​ന​ക്കാ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി ഇ​വാ​ക്യു​വേ​ഷ​ൻ സം​ഘ​വും സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ സം​ഘ​വും പാ​ഞ്ഞെ​ത്തി.
കൃ​ത്യ​ത​യോ​ടെ ജീ​വ​ന​ക്കാ​രെ അ​സം​ബ്ലി പോ​യി​ന്‍റി​ലേ​ക്ക് മാ​റ്റി. ഫ​യ​ർ ഫൈ​റ്റിം​ഗ് ടീം ​അ​ഗ്നി ബാ​ധ ഇ​ല്ലാ​താ​ക്കി. ഫ​സ്റ്റ് എ​യ്ഡ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ക്കു പ​റ്റി​യ​വ​ർ​ക്ക് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി അ​വ​രെ ആം​ബു​ല​ൻ​സി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി.റീ​ജ​ണ​ൽ ഫ​യ​ർ ഓ​ഫീ​സ​ർ പി.​ദി​ലീ​പ​ൻ, സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ ഡി. ​പ്ര​വീ​ൺ, എ​സ്.​ബി.​രൂ​പേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​തോ​ളം പേ​ർ ഉ​ൾ​പ്പെ​ട്ട അ​ഗ്നി​ശ​മ​ന സേ​നാ​സം​ഘ​മാ​ണ് മോ​ക്ഡ്രി​ല്ലി​ൽ പ​ങ്കാ​ളി​യാ​യ​ത്.