ഇം​ഗ്ലീ​ഷ് ഇ​ന്ത്യാ ക്ലേ ​ഫാ​ക്ട​റി: ക​ന്പ​നി അ​ധി​കൃ​ത​ർ വ​ഴ​ങ്ങു​ന്നി​ല്ലെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ
Thursday, January 21, 2021 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: വേ​ളി ഇം​ഗ്ലീ​ഷ് ഇ​ന്ത്യാ ക്ലേ ​ഫാ​ക്ട​റി തു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ വ​ഴ​ങ്ങു​ന്നി​ല്ലെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ ക​ന്പ​നി അ​ധി​കൃ​ത​രു​മാ​യി മ​ന്ത്രി​മാ​രാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.
ന​ഷ്ട​ത്തി​ലാ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ക​ന്പ​നി എ​ന്നെ​ന്നേ​ക്കു​മാ​യി അ​ട​ച്ചു​പൂ​ട്ടി ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും ക​ന്പ​നി തു​റ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​മ്മ​ർ​ദം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ന്പ​നി അ​ട​ച്ചു​പൂ​ട്ടി​യ​തി​ന് പി​ന്നാ​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​തും മ​റ്റൊ​രാ​ൾ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​തും ചൂ​ണ്ടി​ക്കാ​ട്ടി വി.​എ​സ്. ശി​വ​കു​മാ​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.