പീ​ഡ​നം: പ്ര​തി പി​ടി​യി​ല്‍
Thursday, January 21, 2021 11:44 PM IST
പേ​രൂ​ര്‍​ക്ക​ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി പി​ടി​യി​ല്‍. പാ​ല്‍​ക്കു​ള​ങ്ങ​ര വ​ട്ട​വി​ളാ​ക​ത്ത് പു​ത്ത​ന്‍ വീ​ട്ടി​ല്‍ ശ​ശി​ധ​ര​ന്‍ (ഷാ​ജു 41) ആ​ണ് വ​ഞ്ചി​യൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 14നാ​ണ് പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ന്ന​ത്.
സം​ഭ​വ​ത്തി​ന് ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. വ​ഞ്ചി​യൂ​ര്‍ സി​ഐ എ​സ്ആ​ര്‍ നി​സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.