കോ​ട്ട​യ്ക്ക​കം-​പ​റ​ണ്ടോ​ട് റോ​ഡ് ത​ക​ർ​ന്നു
Thursday, January 21, 2021 11:44 PM IST
കാ​ട്ടാ​ക്ക​ട : കോ​ട്ട​യ്ക്ക​കം-​പ​റ​ണ്ടോ​ട് റോ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.​റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര ദു​ഷ്ക​ര​മാ​യി​ത്തീ​ർ​ന്നെ​ന്നും മ​ഴ​പെ​യ്താ​ൽ കു​ഴി​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രാ​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​
മ​ല​യ​ൻ​തേ​രി, ബൗ​ണ്ട​ർ മു​ക്ക്, മീ​നാ​ങ്ക​ൽ, മൂ​ന്നാ​റ്റി​ൻ മു​ക്ക് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​ള്ള താ​മ​സ​ക്കാ​രും ഈ ​റോ​ഡി​നെ​യാ​ണ് കൂ​ടു​ത​ലാ​യി അ​ശ്ര​യി​ക്കു​ന്ന​ത്. ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന കോ​ട്ട​യ്ക്ക​കം - പ​റ​ണ്ടോ​ട് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ച്ച് യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.​മി​നു​ക്ക് പ​ണി​ക​ൾ ന​ട​ത്താ​നാ​യി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കു​ന്ന​ത് കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.