പേ​ട്ട -ഒ​രു​വാ​തി​ൽ​കോ​ട്ട റോ​ഡ് ന​വീ​ക​ര​ണം: തുക കൈ​മാ​റി
Thursday, January 21, 2021 11:43 PM IST
തിരുവനന്തപുരം: പേ​ട്ട​ -ആ​ന​യ​റ​-ഒ​രു​വാ​തി​ൽ​കോ​ട്ട റോ​ഡി​ന്‍റെ വി​ക​സ​ന​ത്തിന് 100.68കോ​ടി രൂ​പ കി​ഫ്ബി കൈ​മാ​റി. 2016-17 ബ​ജ​റ്റി​ൽ കി​ഫ്ബി മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണ് പേ​ട്ട - ആ​ന​യ​റ - ഒ​രു​വാ​തി​ൽ​കോ​ട്ട റോ​ഡ് വി​ക​സ​നം.
സ്ഥ​ല​മേ​റ്റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ കാ​ര​ണം നീ​ണ്ട റോ​ഡ് വി​ക​സ​നം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചു എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു. ഇ​തി​നാ​യി സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലി​ന് 100.68 കോ​ടി രൂ​പ കി​ഫ്ബി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ജി ​സു​ധാ​ക​ര​ൻ, തോ​മ​സ് ഐ​സ​ക്ക് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പങ്കെടുത്തു.
18 മീ​റ്റ​ർ വീ​തി​യി​ലാ​ണ് പേ​ട്ട ഒ​രു​വാ​തി​ൽ​കോ​ട്ട റോ​ഡ് ആ​ദ്യം വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​തെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​ഭ്യ​ർ​ഥന പ്ര​കാ​ര​വും അ​മൃ​ത് പ​ദ്ധ​തി​യു​ടെ സ്വീ​വ​റേ​ജ് ലൈ​നു​ക​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് പേ​ട്ട റെ​യി​ൽ ഓ​വ​ർ ബ്രി​ഡ്ജ് മു​ത​ൽ വെ​ൺ​പാ​ല​വ​ട്ടം വ​രെ 14 മീ​റ്റ​ർ വീ​തി​യി​ലും വെ​ൺ​പാ​ല​വ​ട്ടം മു​ത​ൽ ദേ​ശീ​യ​പാ​താ ബൈ​പാ​സ് സ​ർ​വീ​സ് റോ​ഡ് വ​രെ 12 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് റോ​ഡ് നി​ർ​മാ​ണം പു​ന​ർ​വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
റോ​ഡ് വീ​തി കൂ​ട്ട​ലി​ന് പു​റ​മേ ക​ലു​ങ്ക് നി​ർ​മ്മാ​ണം, കോ​ൺ​ക്രീ​റ്റ് ഡ്ര​യി​നു​ക​ൾ, ട്രാ​ഫി​ക്ക് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 13 ബ​സ് ഷെ​ൽ​ട്ട​റു​ക​ളും പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ക്കും. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് നി​ല​വി​ലു​ള്ള കെ​എ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ സ​ർ​വീ​സ് ക​ണ​ക്ഷ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ 5.93 കോ​ടി രൂ​പ​യും പു​തു​താ​യു​ള്ള സ്വി​വ​റേ​ജ് ലൈ​നു​ക​ളു​ടെ ക്ര​മീ​ക​ര​ണ​ത്തി​നാ​യി 6.9 കോ​ടി രൂ​പ​യും ഉ​പ​പ​ദ്ധ​തി​ക​ളാ​യി റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ൽ തു​ക 133.60 കോ​ടി​യാ​ണ്. ഇ​തി​ൽ ക​ട​കം​പ​ള്ളി വി​ല്ലേ​ജി​ലെ 1.88 ഹെ​ക്ട​ർ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നും ബ​ന്ധ​പ്പെ​ട്ട പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി വ​ക​യി​രു​ത്തി​യ തു​ക​യാ​ണ് കി​ഫ്ബി കൈ​മാ​റി​യ​ത്.