കാ​ര്‍​ഷി​ക​പ്പെ​രു​മ വീ​ണ്ടെ​ടു​ത്ത സു​നി​ല്‍​കു​മാ​റി​ന് അ​വാ​ർ​ഡ്
Thursday, January 21, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: കൃ​ഷി വി​ജ്ഞാ​ന വ്യാ​പ​ന​ത്തി​ന് സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തി​യ മി​ക​ച്ച കൃ​ഷി അ​സി​സ്റ്റ​ന്‍റി​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നെ​യ്യാ​റ്റി​ന്‍​ക​ര കു​ള​ത്തൂ​ര്‍ സ്വ​ദേ​ശി കെ.​എം. സു​നി​ല്‍​കു​മാ​റി​ന്. ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കി​യ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​ര​സ്കാ​രം.
ചെ​ങ്ക​ല്‍ മേ​ഖ​ല​യു​ടെ കാ​ര്‍​ഷി​ക​പ്പെ​രു​മ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി പ​ച്ച​ക്ക​റി​കൃ​ഷി, നെ​ല്‍​ക്കൃ​ഷി, വാ​ഴ, തെ​ങ്ങ്, അ​ല​ങ്കാ​ര പു​ഷ്പ കൃ​ഷി എ​ന്നി​വ​യു​ടെ വ്യാ​പ​നം സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു.
ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്തി​നെ സം​സ്ഥാ​ന​ത്തെ ആ​ദ്യ ത​രി​ശു​ര​ഹി​ത പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ന്ന​തി​നും​സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​വി​ടെ ന​ട​ത്തി​യി​രു​ന്നു.
കൃ​ഷി​യെ കൂ​ടു​ത​ല്‍ അ​ടു​ത്ത​റി​യു​ന്ന​തി​ന് ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ കൃ​ഷി പാ​ഠ​ശാ​ല എ​ന്ന പേ​രി​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ച​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. ഈ ​ആ​ശ​യം കൃ​ഷി വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് സം​സ്ഥാ​ന​ത്താ​കെ ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്.
കൃ​ഷി വ​കു​പ്പി​ന്‍റെ അ​ഭി​മാ​ന​മാ​യ വൈ​ഗ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ക്സി​ബി​ഷ​നി​ല്‍ ജി​ല്ല​യി​ലെ പ്ര​ദ​ര്‍​ശ​ന സ്റ്റാ​ള്‍ ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി സു​നി​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. 2012 ന​വം​ബ​ര്‍ ഒ​ന്നി​ന് ആ​ല​പ്പു​ഴ ചേ​ര്‍​ത്ത​ല തെ​ക്ക് കൃ​ഷി​ഭ​വ​നി​ല്‍ അ​സി​റ്റ​ന്‍റാ​യി സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ച്ച സു​നി​ല്‍ കു​മാ​റി​ന് 2013 ല്‍ ​മി​ക​ച്ച കൃ​ഷി അ​സി​സ്റ്റ​ന്‍റി​നു​ള്ള ആ​ല​പ്പു​ഴ ജി​ല്ലാ പു​ര​സ്കാ​ര​വും സം​സ്ഥാ​ന പു​ര​സ്കാ​ര​വും ല​ഭി​ച്ചു.
2014 ലും 2015 ​ലും ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ മി​ക​ച്ച കൃ​ഷി അ​സി​സ്റ്റ​ന്‍റി​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. 2017 ല്‍ ​മി​ക​ച്ച കൃ​ഷി അ​സി​സ്റ്റ​ന്റി​നു​ള്ള തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പു​ര​സ്കാ​ര​വും സം​സ്ഥാ​ന പു​ര​സ്കാ​ര​വും നേ​ടി​യ സു​നി​ല്‍​കു​മാ​ര്‍ നി​ല​വി​ല്‍ ആ​ല​പ്പു​ഴ കൈ​ന​ക​രി കൃ​ഷി ഭ​വ​നി​ല്‍ അ​സി​സ്റ്റ​ന്‍റാ​യി​ജോ​ലി ചെ​യ്തു​വ​രു​ന്നു. ഭാ​ര്യ ജെ​ന്‍​സി കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സ​റാ​ണ്. മ​ക​ന്‍ സാ​ന്‍റോ ഇ​മ്മാ​നു​വ​ല്‍ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി.