ഇം​ഗ്ലീ​ഷ് ഇ​ന്ത്യാ ക്ലേ ​ലി​മി​റ്റ​ഡ്: ഇ​ട​ക്കാ​ലാ​ശ്വാ​സം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ അറിയിക്കണമെന്ന് മ​ന്ത്രി​ത​ല സ​മി​തി
Thursday, January 21, 2021 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: ഇം​ഗ്ലീ​ഷ് ഇ​ന്ത്യാ ക്ലേ ​ലി​മി​റ്റ​ഡി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ഇ​ട​ക്കാ​ലാ​ശ്വാ​സം ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ തീ​രു​മാ​ന​മ​റി​യി​ക്കാ​ന്‍ ക​മ്പ​നി മാ​നേ​ജ്മെ​ന്‍റി​ന് മ​ന്ത്രി​ത​ല സ​മി​തി നി​ര്‍​ദേ​ശം ന​ല്‍​കി. സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ന​ക്സ് ഹാ​ളി​ല്‍ ക​മ്പ​നി മാ​നേ​ജ്മെ​ന്‍റ്, തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍ എ​ന്നി​വ​രു​മാ​യി മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ന്ത്രി​മാ​രാ​യ ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​നം.
ച​ര്‍​ച്ച​യി​ല്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ പ്ര​ണ​ബ്ജ്യോ​തി നാ​ഥ് , അ​ഡീ​ഷ​ണ​ല്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യ കെ. ​ശ്രീ​ലാ​ല്‍,കെ.​എം. സു​നി​ല്‍ എ​ന്നി​വ​രോ​ടൊ​പ്പം ട്രേ​ഡ്‌​യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ എ​സ്.​എ​സ്.​പോ​റ്റി ,ഡി. ​മോ​ഹ​ന​ന്‍ ,ര​ത്ന​കു​മാ​ര്‍ (സി​ഐ​ടി​യു) , അ​ഡ്വ.​എം.​എ വാ​ഹി​ദ് ,മ​ണ​ക്കാ​ട് ച​ന്ദ്ര​ന്‍​കു​ട്ടി, വ​ഞ്ചി​യൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ആ​ര്‍.​അ​ജി​ത്കു​മാ​ര്‍ (ഐ​എ​ന്‍​ടി​യു​സി) ,എ​സ്.​രാ​ധാ​കൃ​ഷ്ണ​ന്‍ ,എ​സ്.​ആ​ര്‍. ബൈ​ജു, കെ ​ജ​യ​കു​മാ​ര്‍ (ബി​എം​എ​സ് ) തു​ട​ങ്ങി​യ​വ​രും ക​മ്പ​നി പ്ര​തി​നി​ധി​ക​ളാ​യി ബി.​ഭോ​ജ്വാ​നി, എ​സ്.​ശ്യാം,എ​സ്.​മ​ഹേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.