ബാ​ങ്കു​ക​ൾ മു​ൻ​ഗ​ണ​നാ​വാ​യ്പാ​ വി​ത​ര​ണം കു​റ​യ്ക്ക​രു​ത്: ശ​ശി ത​രൂ​ർ എം​പി
Thursday, January 21, 2021 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി വാ​യ്പ​യെ​ടു​ത്ത് കോ​ർ​പ​റേ​റ്റു​ക​ൾ ഉ​ണ്ടാ​ക്കി​യ കി​ട്ടാ​ക്ക​ട​വ​ർ​ധ​ന ഭ​യ​ന്ന് ബാ​ങ്കു​ക​ൾ മു​ൻ​ഗ​ണ​നാ​വാ​യ്പാ​വി​ത​ര​ണ​ത്തി​ൽ കു​റ​വു വ​രു​ത്ത​രു​തെ​ന്ന് ഡോ. ​ശ​ശി ത​രൂ​ർ എം​പി. ക​ള​ക്‌​ട്രേ​റ്റി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന​സ​മി​തി യോ​ഗം ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ വ​രു​മാ​ന​ക്കു​റ​വു നേ​രി​ടു​ന്ന സം​രം​ഭ​ക​രോ​ട് ബാ​ങ്കു​ക​ൾ ഉ​ദാ​ര​സ​മീ​പ​നം സ്വീ​ക​രി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ വാ​യ്പാ​വി​ത​ര​ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി​വ​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ ബാ​ങ്കു​ക​ൾ വാ​യ്പ ന​ൽ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ന​ബാ​ർ​ഡ് ജി​ല്ലാ​വി​ക​സ​ന മാ​നേ​ജ​ർ ജി. ​അ​നീ​ഷ്കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. 11961 കോ​ടി​രൂ​പ​യാ​ണ് അ​ടു​ത്ത​വ​ർ​ഷ​ത്തേ​യ്ക്ക് ന​ബാ​ർ​ഡ് നി​ർ​ദേ​ശി​ക്കു​ന്ന ജി​ല്ല​യു​ടെ വാ​യ്പാ​ല​ക്ഷ്യം. ലീ​ഡ് ബാ​ങ്കാ​യ ഐ​ഒ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​ന സ​മി​തി യോ​ഗ​ത്തി​ൽ ക​ൺ​വീ​ന​റാ​യ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് ചീ​ഫ് റീ​ജ​ണ​ൽ മാ​നേ​ജ​ർ വി.​എ​ച്ച്. സ​ന്തോ​ഷ്, റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യമാ​നേ​ജ​ർ എ. ​കെ. കാ​ർ​ത്തി​ക്, ജി. ​അ​നീ​ഷ്കു​മാ​ർ,ലീ​ഡ് ഡി​സ്ട്രി​ക്ട് മാ​നേ​ജ​ർ ജി. ​ശ്രീ​നി​വാ​സ​പൈ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​വി​വി​ധ സ​ർ​ക്കാ​ർ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റുക​ളു​ടെ വാ​യ്പാ​പേ​ക്ഷ​ക​ളി​ൽ യ​ഥാ​സ​മ​യം ശാ​ഖ​ക​ൾ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും വാ​യ്പ ന​ൽ​കി​യ​തി​നെ സം​ബ​ന്ധി​ച്ച ഡ​റ്റാ സ​മ​ർ​പ്പ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.