കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ല്‍ എം​പാ​ന​ല്‍ ജീ​വ​ന​ക്കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി
Thursday, January 21, 2021 12:07 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ​ത്തി​യ എം​പാ​ന​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത് ഏ​റെ​നേ​രം ഡി​പ്പോ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ള്‍​ക്ക് തു​ട​ക്കം. പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ലെ എം​പാ​ന​ല്‍ ഡ്രൈ​വ​ര്‍ വെ​ള്ള​നാ​ട് മേ​പ്പാ​ട്ടു​മ​ല അ​ഹ​ല്യ​ഭ​വ​നി​ല്‍ ജ​യ​കു​മാ​ര്‍(50) ആ​ണ് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഡി​പ്പോ​യി​ലെ സെ​ക്യൂ​രി​റ്റി​വി​ഭാ​ഗം അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ള്‍ വ​ഴ​ങ്ങാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ര്‍​ന്ന് ര​ണ്ടാം നി​ല​യി​ലേ​യ്ക്ക് ഓ​ടി​ക്ക​യ​റി​യ ഇ​യാ​ള്‍ അ​വി​ടെ നി​ന്നും താ​ഴേക്ക്ചാടി ആ​ത്മ​ഹ​ത്യ​ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ജോ​ലി​യും ആ​നു​കൂ​ല്യ​ങ്ങ​ളും പു​ന​സ്ഥാ​പി​ച്ചു കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ജ​യ​കു​മാ​ര്‍ ബ​ഹ​ളം​വ​ച്ച​ത്. തു​ട​ര്‍​ന്ന് ഡി​ടി​ഒ​യു​ടെ ഓ​ഫീ​സി​ലെ​ത്തി മേ​ശ​പ്പു​റ​ത്തി​രു​ന്ന ഫ​യ​ലു​ക​ളും വ​ലി​ച്ചെ​റി​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ു .