തിരുവനന്തപുരം : ജയിൽ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിയുടെ പാനൽ വിജയിച്ചു.
നാലു പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് എസ്.ജി.ബിജു ലാൽ ,സെക്രട്ടറി എസ്. രാജേഷ് കുമാർ,വൈസ് പ്രസിഡന്റ് എ.അൽഷാൻ ,ഭരണ സമിതി അംഗങ്ങൾടി.ദീപു, ടി.എസ്.സനൽകുമാർ, കെ.ചന്ദ്രദാസ്. ജി.എസ്.ജയ്ഹിന്ദ് പി.ശ്യാംകുമാർ, ആർ.ഡി.ഗ്ലാഡിസ് ജോസ്മെറ്റ് , ജി.ആർ.ശ്രീകല, ജി .ഷൈനി .
നാടൻ പഴങ്ങളും
പച്ചക്കറികളും
നഗരത്തിൽ
തിരുവനന്തപുരം: ഉള്ളൂർ കൃഷിഭവൻ, കാർഷിക കർമ്മ സേന എന്നിവയുടെ നേതൃത്വത്തിൽ ആക്കുളം വാർഡ് വികസന സമിതി, ആക്കുളം സഹകരണ സംഘം , വീആർ വിത്ത് യൂ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ കർഷകർ ഉത്പാദിപ്പിച്ച ഉത്പന്നങ്ങൾക്ക് വിപണനത്തിന് സഹായമൊരുക്കുന്നു. താത്പര്യമുള്ള കർഷകർ 24ന് മുന്പ് ബന്ധപ്പെടണം.ഫോൺ 9037007007, 9447005998,8547722872. ജൈവ കൃഷിയ്ക്കാവശ്യമായ വിത്തുകൾ, ചുവന്ന അഗത്തി, കറിവേപ്പ്, മുരിങ്ങ തുടങ്ങിയവിപണിയിൽ നിന്നും വാങ്ങാം.