ബ്യൂ​റോ ഓ​ഫ് സെ​ക്യൂ​രി​റ്റി​യി​ൽ ആ​ദ്യ​ ‘വനിതാ​തി​ള​ക്കം’
Thursday, January 21, 2021 12:06 AM IST
പാ​ലോ​ട് : ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന ബ്യൂ​റോ ഓ​ഫ് സെ​ക്യൂ​രി​റ്റി​യി​ൽ ആ​ദ്യ​മാ​യി പെ​ൺ​തി​ള​ക്കം. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സേ​ന​യി​ൽ രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഒ​രു വ​നി​താ പോ​ലീ​സ് നി​യ​മി​ത​യാ​യി. പാ​ലോ​ട് ഇ​ല​വു​പാ​ലം വൈ.​എ​സ്. മ​ൻ​സി​ലി​ൽ വൈ.​എ​സ്. യാ​സി​യാ​ണ് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യ​ത്.​
കേ​ര​ള പോ​ലീ​സി​ൽ വ​നി​താ പോ​ലീ​സ് ബെ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്‍റാ​യി​രു​ന്ന യാ​സി മൂ​ന്ന് വ​ർ​ഷ​ത്തെ നി​യ​മ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സേ​ന​യി​ലെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലെ വി​വി​ധ സേ​ന​ക​ളി​ൽ നി​ന്നു​ള്ള​വ​രെ​യാ​ണ് ബ്യൂ​റോ ഓ​ഫ് സെ​ക്യൂ​രി​റ്റി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​ത്. ഇ​തി​ൽ യോ​ഗ്യ​ത​യു​ള്ള​വ​രെ അ​ത​ത് സേ​ന​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് അ​യ​ക്കും. തു​ട​ർ​ന്നു​ള്ള അ​ഭി​മു​ഖ​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​രാ​ണ് സേ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. 2020ലെ ​ഇ​രു​പ​ത് പേ​ര​ട​ങ്ങു​ന്ന ലി​സ്റ്റി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ക ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് യാ​സി. 2020 ഫെ​ബ്രു​വ​രി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ൽ വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നാ​യി​ല്ല. നി​ല​വി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഡ​ൽ​ഹി​യി​ലെ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലാ​ണ് ജോ​ലി. മ​ക്ക​ൾ ര​ണ്ടു​പേ​രും കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​വ​രു​ടെ തു​ട​ർ​പ​ഠ​ന​ത്തി​ന് കേ​ന്ദ്രീ​യ വി​ദ്യാ​ല​യം റ​ഷ്യ​യി​ലു​ള്ള​തി​നാ​ൽ റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ലേ​ക്കു​ള്ള നി​യ​മ​ന​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​ അ​ടു​ത്ത​മാ​സം പോ​കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് യാ​സി പ​റ​യു​ന്നു. ന​ന്ദി​യോ​ട് എ​സ്.​കെ.​വി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പെ​രി​ങ്ങ​മ്മ​ല ഇ​ക്ബാ​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​ഠ​നം. ഭ​ർ​ത്താ​വ് ഷി​ബു ഷം​സ്. മ​ക്ക​ൾ: സാ​റാ യാ​സി, ആ​ദം സ്മി​ത്ത്.