"മി​ഡി​ല്‍​മാ​ന്‍ ’ റോ​ബോ​ട്ട്; കൈ​മാ​റ​ല്‍ ഇ​ന്ന്
Thursday, January 21, 2021 12:06 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ബാ​ര്‍​ട്ട​ണ്‍ ഹി​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​മി​ച്ച മി​ഡി​ല്‍​മാ​ന്‍ റോ​ബ​ട്ട് ഇ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​എ​സ്. ഷി​നു​വി​നു കൈ​മാ​റും.
നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ക, ആ​രോ​ഗ്യ​സ്ഥി​തി മ​ന​സി​ലാ​ക്കി ഡോ​ക്ട​റെ അ​റി​യി​ക്കു​ക, സാ​നി​റ്റൈ​സ​ര്‍ ന​ല്‍​കു​ക എ​ന്നി​വ റോ​ബ​ട്ട് നി​ര്‍​വ​ഹി​ക്കും. ഡോ​ക്ട​റു​മാ​യി വീ​ഡി​യോ കോ​ളിം​ഗി​ലൂ​ടെ സം​വ​ദി​ക്കാ​നും റോ​ബ​ട്ട് അ​വ​സ​ര​മൊ​രു​ക്കും. രാ​വി​ലെ 10.30ന് ​കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കൈ​മാ​റ​ല്‍ ച​ട​ങ്ങ്.