കോ​ൺ​ഗ്ര​സ് വാ​മ​ന​പു​രം ബ്ലോ​ക്ക് ക​ൺ​വ​ൻ​ഷ​ൻ നടത്തി
Thursday, January 21, 2021 12:04 AM IST
വെ​ഞ്ഞാ​റ​മൂ​ട് : കോ​ൺ​ഗ്ര​സ് വാ​മ​ന​പു​രം ബ്ലോ​ക്ക് ക​ൺ​വ​ൻ​ഷ​ൻ വെ​ഞ്ഞാ​റ​മൂ​ട് റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ന്നു. ക​ൺ​വ​ൻ​ഷ​ൻ അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി.​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ര​മ​ണി പി.​നാ​യ​ർ , ശ​ശി​ധ​ര​ൻ ,ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ആ​ന​ക്കു​ഴി, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. എം. ​പ​ര​മേ​ശ്വ​ര​ൻ, യു​ഡി​എ​ഫ് വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ അ​ഡ്വ. ക​ല്ല​റ അ​നി​ൽ​കു​മാ​ർ, മു​ൻ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കു​റ്റി​മൂ​ട് റ​ഷീ​ദ്, വ​നി​താ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​സു​ശീ​ല , ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ര​വീ​ന്ദ്ര​ൻ നാ​യ​ർ, വെ​ഞ്ഞാ​റ​മൂ​ട് സ​ന​ൽ, നെ​ല്ല​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന രാ​ജേ​ന്ദ്ര​ൻ തുട ങ്ങിയവർ പ്രസംഗിച്ചു.