വെ​ബി​നാ​ര്‍ നടത്തി
Tuesday, January 19, 2021 11:44 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ഡി​ടി​ഐ ഫൗ​ണ്ടേ​ഷ​ന്‍ (ഡൊ​ണേ​ഷ​ന്‍ ആ​ൻ​ഡ് ട്രാ​ന്‍​സ്പ്ലാ​ന്‍റേ​ഷ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്) സ്പെ​യി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മ​സ്തി​ഷ്ക മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന പ​ദ്ധ​തി​യാ​യ മൃ​ത​സ​ഞ്ജീ​വ​നി​യും സം​യു​ക്ത​മാ​യി ട്രാ​ന്‍​സ്പ്ലാ​ന്‍റ് പ്രൊ​ക്യു​വ​ര്‍​മെ​ന്‍റ് മാ​നേ​ജ്മെ​ന്‍റി​ല്‍ ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ് ഓ​ണ്‍​ലൈ​ന്‍ കോ​ഴ്സ് സം​ഘ​ടി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി എ​ന്നി​വി​ട​ങ്ങ​ളി​ലെ ന്യൂ​റോ​സ​ര്‍​ജ​റി, യൂ​റോ​ള​ജി, അ​ന​സ്തേ​ഷ്യ, എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍, ജ​ന​റ​ല്‍ സ​ര്‍​ജ​റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ 70ഓ​ളം ഡോ​ക്ട​ര്‍​മാ​രും ട്രാ​ന്‍​സ്പ്ലാ​ന്‍റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന​ഴ്സു​മാ​രും വെ​ബി​നാ​റി​ല്‍ പ​ങ്കെ​ടു​ത്തു.
പ​രി​ശീ​ല​ന പ​രി​പാ​ടി ഇ​ന്ന് അ​വ​സാ​നി​ക്കും. അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ല്‍ അ​വ​യ​വ​ദാ​ന​രം​ഗ​ത്ത് മു​ന്‍​പ​ന്തി​യി​ല്‍ നി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് സ്പെ​യി​നി​ലെ ഡി​ടി​ഐ ഫൗ​ണ്ടേ​ഷ​ന്‍. വെ​ബി​നാ​ര്‍ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പു സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ന്‍ എ​ന്‍.​ഖോ​ബ്ര​ഗ​ഡെ ഉ​ദ്ഘാ​ട​നം ചെ​യ്തു.
​മൃ​ത​സ​ഞ്ജീ​വ​നി സം​സ്ഥാ​ന ക​ണ്‍​വീ​ന​റും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലു​മാ​യ ഡോ. ​സാ​റ വ​ര്‍​ഗീ​സ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ് ഷ​ര്‍​മ്മ​ദ്, മൃ​ത​സ​ഞ്ജീ​വ​നി സം​സ്ഥാ​ന നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​നോ​ബി​ള്‍ ഗ്രേ​ഷ്യ​സ്, മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ട്രാ​ന്‍​സ്പ്ലാ​ന്‍റ് പ്രൊ​ക്യു​വ​ര്‍​മെ​ന്‍റ് മാ​നേ​ജ​ര്‍ ഡോ. ​അ​നി​ല്‍ സ​ത്യ​ദാ​സ്, ന്യൂ​റോ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നി​ല്‍ പി​താം​ബ​ര​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം ഡി​ടി​ഐ ഫൗ​ണ്ടേ​ഷ​ന്‍ സ്ഥാ​പ​ക​നും പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​മാ​ര്‍​ട്ടി മ​ണി​യാ​ലി​ച്ച്, ഫൗ​ണ്ടേ​ഷ​ന്‍ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​മ​റി​യ പൗ​ള ഗോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.