സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സ്: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, January 19, 2021 11:44 PM IST
പേ​രൂ​ര്‍​ക്ക​ട: സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു പേ​രെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ഴി​ഞ്ഞ ഒ​ന്പ​തി​നാ​യി​രു​ന്നു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഭ​വ​ത്തി​ൽ വ​ലി​യ​തു​റ ഡൊ​മ​സ്റ്റി​ക് എ​യ​ര്‍​പോ​ര്‍​ട്ടി​നു സ​മീ​പ​ത്തെ സ്റ്റി​ജോ ഹൗ​സി​ല്‍ പ്ര​ശോ​ഭ് ജേ​ക്ക​ബ് (34), വ​ലി​യ​തു​റ സ്റ്റെ​ല്ല ഹൗ​സി​ല്‍ ജോ​ണ്‍ ബോ​സ്കോ (ജോ​ണ്ടി,33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
വീ​ട്ടു​കാ​രോ​ട് പി​ണ​ങ്ങി ചെ​ന്നൈ​ക്കു പോ​കാ​ന്‍ ത​മ്പാ​നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ കൗ​ണ്ട​റി​ല്‍ കാ​ത്തി​രി​ക്കു​മ്പോ​ൾ പെ​ൺ​കു​ട്ടി​യെ പ​ടി​ഞ്ഞാ​റേ​കോ​ട്ട​യ്ക്കു സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ​വ​ച്ചും ത​മി​ഴ്നാ​ട്ടി​ലെ കാ​യ്പ്പാ​ടി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​സ​മീ​പ​ത്തെ ലോ​ഡ്ജി​ല്‍​വ​ച്ചും പീ​ഡി​പ്പി​ച്ച​ശേ​ഷം പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.
മൊ​ബൈ​ല്‍​ഫോ​ണ്‍ പെ​ണ്‍​കു​ട്ടി​യു​ടെ കൈ​വ​ശ​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍, സ​ഹ​യാ​ത്രി​ക​രി​ല്‍​നി​ന്നു ഫോ​ണ്‍ വാ​ങ്ങി പെ​ണ്‍​കു​ട്ടി പ​ല​രെ​യും വി​ളി​ച്ചി​രു​ന്നു. അ​ങ്ങ​നെ കു​ട്ടി ബം​ഗ​ളൂ​രു​വി​ല്‍ ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​കു​ക​യും പോ​ലീ​സ് കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.
കു​ട്ടി യാ​ത്ര ചെ​യ്ത ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​രി​ല്‍​നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലു​മാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.
പ്ര​തി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലു പേ​ര്‍ പെ​ണ്‍​കു​ട്ടി​യെ ബം​ഗ്ലൂ​രി​ൽ​വ​ച്ച്പീ​ഡി​പ്പി​ച്ച​താ​യി സൂ​ച​ന ല​ഭി​ച്ചെ​ന്നും ഇ​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​പേ​രൂ​ര്‍​ക്ക​ട സി​ഐ വി. ​സൈ​ജു​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ​മാ​രാ​യ വി. ​സു​നി​ല്‍, എം.​മോ​നി​ഷ്, സ​ഞ്ചു ജോ​സ​ഫ്, എ​എ​സ്ഐ അ​നി​ക്കു​ട്ട​ന്‍ നാ​യ​ര്‍, എ​സ്‌​സി​പി​ഒ​മാ​രാ​യ ഷം​നാ​ദ്, മീ​ന എ​സ്. നാ​യ​ര്‍, സി​പി​ഒ​മാ​രാ​യ അ​നീ​ഷ്, ആ​തി​ര, ര​ശ്മി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.