വെള്ളറട: കേരള സംസ്കാരത്തിന് അടിത്തറ പാകിയ ശ്രീനാരായണ ഗുരുദേവനെയും ഗുരു നല്കിയ സംഭാവനകളെയും മറന്ന് കേരളീയ സമൂഹത്തിന്മുന്നോട്ട് പോകാനാകില്ലെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്ക് അരുവിപ്പുറം മഠം നല്കിയ ആദരിക്കല്‍ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍മാന്‍പി.കെ.രാജ് മോഹന്‍,പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍കൃഷ്ണ,നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ,അരുവിപ്പുറം പ്രതിഷ്ഠ ദേശീയ പ്രചാരസഭ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ്,പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രന്,വൈസ്പ്രസിഡന്റ് എസ്.ബിന്ദു, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കരോളിന് ജോര്‍ജ്,ഗോപകുമാര്പെരുമ്പഴുതൂര്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍. പി.ഷീലകുമാരി,രജിത് ഊരൂട്ടമ്പലം,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജിത് അരുവിപ്പുറം, എസ്.എസ്.ശ്രീരാഗ് തത്തമല,സചിത്ര അയിരൂര്‍,നെയ്യാറ്റിന്‍കര എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് ആവണിശ്രീകണ്ഠന്, അജി അരുവിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.