റോ​ഡ് സു​ര​ക്ഷാ​വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Tuesday, January 19, 2021 11:42 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് സു​ര​ക്ഷാ​വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ക​മ്പ​നി​യു​ടെ കോ​ർ​പ​റേ​റ്റ് അ​ഫ​യേ​ഴ്സ് മേ​ധാ​വി സു​ശീ​ൽ നാ​യ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ന് പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി ട്രാ​ഫി​ക് സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. തു​റ​മു​ഖ​ത്ത് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ, വൈ​ദ്യ​പ​രി​ശോ​ധ​ന ക്യാ​ന്പ് ,പ്ര​ശ്നോ​ത്ത​രി എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും. വാ​രാ​ച​ര​ണം 23ന് ​സ​മാ​പി​ക്കും. സു​ര​ക്ഷാ വി​ഭാ​ഗം മേ​ധാ​വി ല​ഫ്.​ക​മാ​ൻ​ഡ​ർ രോ​ഹി​ത് എ​സ്.​നാ​യ​ർ,ഹോ​വെ ക​മ്പ​നി സൈ​റ്റ് മേ​ധാ​വി കേ​ത​ൻ ദ​വൈ, വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്.​അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ.​ഇ. ഷാ​നി​ബാ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.