നെ​യ്യാ​റി​ലെ പി​ക്നി​ക്ക് ഹാ​ളി​ൽ മ്യൂ​സി​യംസ്ഥാ​പി​ക്ക​ൽ: ഇ​പ്പോ​ൾ മ്യൂ​സി​യ​വും ഹാ​ളു​മി​ല്ല
Tuesday, January 19, 2021 11:42 PM IST
കാ​ട്ടാ​ക്ക​ട : നെ​യ്യാ​റി​ലെ പി​ക്നി​ക്ക് ഹാ​ളി​ൽ മ്യൂ​സി​യം സ്ഥാ​പി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം എ​ങ്ങും എ​ത്തി​യി​ല്ല. 2017 ൽ ​തു​ട​ങ്ങി​യ​പ​ദ്ധ​തി​യാ​ണെ​ങ്കി​ലും ഇ​പ്പോ​ൾ ഹാ​ളി​മി​ല്ല മ്യൂ​സി​യ​വും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. മു​ൻ​പ് വി​വാ​ഹ​ങ്ങ​ൾ​ക്കും മ​റ്റു പ​രി​പാ​ടി​ക​ൾ​ക്കും പി​ക്നി​ക് ഹാ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നു. സി​നി​മ ഷൂ​ട്ടിം​ഗി​നാ​യി ഉ​പ​യോ​ഗി​ച്ച ഹാ​ൾ പൊ​ളി​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തോ​ടെ പൊ​തു പ​രി​പാ​ടി​ക​ൾ​ക്ക് ഇ​വി​ടെ ആ​രും എ​ത്താ​തെ​യാ​യി. തു​ട​ർ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​ൻ നെ​യ്യാ​ർ ഡാ​മി​ന്‍റെ മു​ഖ​ച്ചാ​ർ​ത്താ​യ പി​ക്നി​ക് ഹാ​ൾ നി​ല​നി​റു​ത്തി മ്യൂ​സി​യം ആ​ക്കാം എ​ന്ന ആ​ശ​യ​ത്തി​ലെ​ത്തി​യ​ത്.​ഐ​ഡി​ആ​ർ​ബി റി​സ​ർ​ച്ച് ബോ​ർ​ഡി​ലും കേ​ര​ള എ​ൻ​ജി​നി​യ​റിം​ഗ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പീ​ച്ചി​യി​ലും ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​ദ്യ​കാ​ല ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ണ​ക്കു​ക​ൾ നോ​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച ലോ​ഗ​രി​തം ടേ​ബി​ൾ, സ്ലൈ​ഡ് റൂ​ൾ വ​ര​യ്ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച പീ​സ്ക്വ​യ​ർ, മി​നി ഡ്രാ​ഫ്റ്റെ​ർ വെ​ള്ളം അ​ള​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഹൈ​ഡ്രോ​ള​ജി ഉ​പ​ക​ര​ണ​ങ്ങ​ൾ, ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഉ​പ​യോ​ഗ​ത്തി​ൽ ഇ​രു​ന്ന മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​വും ക​മ്പ്യൂ​ട്ട​ർ സോ​ഫ്റ്റ് വെ​യ​റു​ക​ളും നി​ല​വി​ൽ വ​ന്ന​തോ​ടെ അ​ന്യം നി​ന്നു പോ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാം ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​ണ് മ്യൂ​സി​യം ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ 65 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. പി​ന്നീ​ട് 12 ല​ക്ഷ​വും അ​നു​വ​ദി​ച്ചു. 2017 ൽ ​തു​ട​ങ്ങി​യ പ​ദ്ധ​തി മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ തു​റ​ന്നു ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​ട്ട് മൂ​ന്നു​വ​ർ​ഷ​മാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​പ്പോ​ൾ ഹാ​ളു​മി​ല്ല, മ്യൂ​സി​യ​വു​മി​ല്ല എ​ന്ന സ്ഥി​തി​യാ​യി മാ​റി.