റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം
Tuesday, January 19, 2021 11:42 PM IST
വെ​ള്ള​റ​ട: കു​റ്റി​പ്പൂ​മൂ​ട്- ആ​ലി​ക്കോ​ട്, ഡാ​ലു​മു​ഖം -ചാ​മ​വി​ള ,ക​രി​ക്കാ​മ​ന്‍​കോ​ട്- കു​ട​യാ​ല്‍, ഇ​ള​ന്തോ​ട്ടം-​അ​രു​വി​യോ​ട് റിം​ഗ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി.​റോ​ഡി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ർ​വ​ഹി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ഡ​ക് യോ​ജ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 3.91 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.
മൂ​ന്നു മീ​റ്റ​ര്‍ വീ​തി​യി​ല്‍ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ക്കും ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഓ​ട​ക​ള്‍, ക​ലി​ങ്കു​ക​ള്‍ എ​ന്നി​വ നി​ര്‍​മി​ക്കും. വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ല്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ ഐ​റി​ഷ് ട്രെ​യി​ന്‍ നി​ര്‍​മി​ക്കു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ല്‍ കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ്മോ​ഹ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​ന്‍ കു​മാ​ര്‍, പാ​ട്ടം​ത​ല​യ്ക്ക​ല്‍ വാ​ര്‍​ഡ് മെ​മ്പ​ര്‍ ജ്ഞാ​ന​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.