ഫി​ല​മെ​ന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, January 19, 2021 11:42 PM IST
വെ​ഞ്ഞാ​റ​മൂ​ട് : സം​സ്ഥാ​ന സ​ർ​ക്കാ​രും കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി​ബോ​ർ​ഡും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ഫി​ല​മെ​ന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​ക്ക് വെ​ഞ്ഞാ​റ​മൂ​ട് ഇ​ല​ക്ട്രി​ക് സെ​ക്‌ഷൻ പ​രി​ധി​യി​ൽ തു​ട​ക്ക​മാ​യി.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ സൗ​ജ​ന്യ എ​ൽ​ഇ​ഡി​ബ​ൾ​ബു​ക​ൾ വി​ത​ര​ണം ചെ​യ്തു.
നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടു​വി​ള , പു​ല്ലം​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ആ​ട്ടു​ക​ല, മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പാ​ല​വി​ള എ​ന്നീ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ വി​ത​ര​ണം ചെ​യ്തു.
കോ​വി​ഡ് മാ​ന​ദ​ന​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബീ​നാ രാ​ജേ​ന്ദ്ര​ൻ, പി.​വി. രാ​ജേ​ഷ്, കു​തി​ര​ക​ളം ജ​യ​ൻ ,വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ലേ​ഖ​കു​മാ​രി, അ​ശ്വ​തി വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ എ​ൽ. എ​സ്. മ​ഞ്ചു,ശാ​ന്ത, പി.​അ​ജി , സു​രേ​ഷ് സ​മ​ന്വ​യ, ദി​ലീ​പ് പു​ല്ലം​പാ​റ, റാ​ണി, അ​നി​ൽ​കു​മാ​ർ ,അ​നി​ൽ ,ബി​ന്ദു ഇ​ല​ക്ട്രി​സി​റ്റി​ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സ​ജീ​ന,സീ​നി​യ​ർ സൂ​പ്ര​ണ്ട് താ​ര, ഓ​വ​ർ​സീ​ർ ശ്രീ​കു​മാ​ർ, കെ​എ​സ്ഇ​ബി ഡ​ബ്ല്യു​എ(​സി​ഐ​ടി​യു) സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.