വ​ക്കം- കാ​യി​ക്ക​ര പാ​ലം: തു​ട​ർ​ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കും
Monday, January 18, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ, ചി​റ​യി​ൻ​കീ​ഴ് മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന വ​ക്കം- കാ​യി​ക്ക​ര ക​ട​വ് പാ​ല​ത്തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ കി​ഫ്ബി​യു​ടെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. 2017ലെ ​ബ​ജ​റ്റി​ൽ 25 കോ​ടി പാ​ല​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. ത​ത്വ​ത്തി​ൽ ഭ​ര​ണാ​നു​മ​തി​യും ന​ൽ​കി. പി​ന്നീ​ട് 28 കോ​ടി​യു​ടെ അ​ന്തി​മ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി. സ്ഥ​ല​മെ​ടു​പ്പി​ന് അ​ഞ്ച​ര​ക്കോ​ടി അ​നു​വ​ദി​ക്കു​ക​യും ധ​ന​വ​കു​പ്പ് സാ​ന്പ​ത്തി​കാ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു. സ്ഥ​ല​മെ​ടു​പ്പി​നാ​യി റ​വ​ന്യൂ വ​കു​പ്പി​ന് ക​ത്ത് ന​ൽ​കു​ക​യും വ​കു​പ്പ് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്നും ബി.​സ​ത്യ​ന്‍റെ സ​ബ്മി​ഷ​ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.