മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Monday, January 18, 2021 11:35 PM IST
മം​ഗ​ല​പു​രം: മം​ഗ​ല​പു​രം - മു​രു​ക്കും​പു​ഴ റോ​ഡി​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം മ​രം റോ​ഡി​ന് കു​റു​കെ വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​രം വീ​ണ് മൂ​ന്നു വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​ത വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. ക​ഴ​ക്കൂ​ട്ടം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി. വാ​ഹ​ന ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു.

ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, ജോ​ർ​ജ്പോ​ൾ, മ​നോ​ഹ​ര​ൻ​പി​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​രു​പ​തോ​ളം ജീ​വ​ന​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ ഇ​ട​വി​ളാ​കം, വൈ​സ്പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ, സെ​ക്ര​ട്ട​റി ജി. ​എ​ൻ. ഹ​രി​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി. സു​ഹാ​സ്‌​ലാ​ൽ, സു​ധീ​ഷ്ലാ​ൽ, മം​ഗ​ല​പു​രം എ​സ്ഐ. തു​ള​സീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി.