‘പു​ന​ർ​ഗേ​ഹ​ത്തി​ന്‍റെ' സു​ര​ക്ഷി​ത​ത്വ​ത്തി​ൽ തീ​ര​ദേ​ശ കു​ടും​ബ​ങ്ങ​ൾ
Monday, January 18, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ തീ​ര മേ​ഖ​ല​യി​ൽ 423 കു​ടും​ബ​ങ്ങ​ളു​ടെ സു​ര​ക്ഷി​ത ഭ​വ​ന​മെ​ന്ന സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​നു പൂ​ർ​ണ​ത ന​ൽ​കി ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ പു​ന​ർ​ഗേ​ഹം പ​ദ്ധ​തി. 134 പു​ന​ർ​ഗേ​ഹം വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും 274 എ​ണ്ണ​ത്തി​ന്‍റെ നി​ർ​മാ​ണ ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​വേ​ലി​യേ​റ്റ മേ​ഖ​ല​യി​ൽ​നി​ന്ന് 50 മീ​റ്റ​റി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ വീ​ടും സ്ഥ​ല​വും ന​ൽ​കി സു​ര​ക്ഷി​ത ഇ​ട​ത്തേ​ക്കു പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​ണ് പു​ന​ർ​ഗേ​ഹം. ജി​ല്ല​യി​ൽ 15 കു​ടും​ബ​ങ്ങ​ൾ​ക്ക് പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ഇ​തി​നോ​ട​കം സ്വ​ന്തം വീ​ട് ന​ൽ​കി. 25 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ജി​ല്ല​യി​ൽ ഇ​തു​വ​രെ സ​ർ​ക്കാ​ർ വി​നി​യോ​ഗി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി, ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ബ​ജ​റ്റ് വി​ഹി​തം എ​ന്നി​വ​യി​ൽ​നി​ന്നു​മാ​ണ് പ​ണം ക​ണ്ടെ​ത്തു​ന്ന​ത്.
ഓ​രോ കു​ടും​ബ​ത്തി​നും 10 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ക്കു​ക. 10 ല​ക്ഷം വി​നി​യോ​ഗി​ച്ച് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ക​ണ്ടെ​ത്തു​ന്ന സു​ര​ക്ഷി​ത​മാ​യ സ്ഥ​ലം വാ​ങ്ങാം. വീ​ടും സ്ഥ​ല​വും ഒ​രു​മി​ച്ചു വാ​ങ്ങാ​നാ​കും. ഭൂ​മി വാ​ങ്ങി വീ​ട് വ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ ആ​റു ല​ക്ഷം രൂ​പ ഭൂ​മി വാ​ങ്ങു​ന്ന​തി​നും നാ​ലു ല​ക്ഷം രൂ​പ ഭ​വ​ന നി​ർ​മാ​ണ​ത്തി​നും ചെ​വാ​ക്ക​ണം. ഭൂ​മി വാ​ങ്ങു​ന്ന​തി​ന് ആ​റു ല​ക്ഷം ചെ​ല​വാ​യി​ല്ലെ​ങ്കി​ൽ ആ ​തു​ക കൂ​ടി ഭ​വ​ന നി​ർ​മാ​ണ​ത്തി​നു ന​ൽ​കും. ന​ഗ​ര പ​രി​ധി​യി​ൽ ര​ണ്ടു സെ​ന്‍റും ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ മൂ​ന്നു സെ​ന്‍റ് സ്ഥ​ല​വു​മാ​ണ് പ​ദ്ധ​തി പ്ര​കാ​രം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഭൂ​മി വി​ല ഭൂ​വു​ട​മ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു സ​ർ​ക്കാ​ർ നേ​രി​ട്ടു ന​ൽ​കും. വീ​ട് നി​ർ​മി​ക്കാ​നു​ള്ള തു​ക ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മൂ​ന്ന് ഗ​ഡു​ക്ക​ളാ​യും കൈ​മാ​റും.
വേ​ലി​യേ​റ്റം രൂ​ക്ഷ​മാ​യ അ​ഞ്ചു​തെ​ങ്ങ്, വ​ലി​യ​തു​റ, ചി​റ​യി​ൻ​കീ​ഴ്, പൂ​വ​ർ എ​ന്നീ തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ഗു​ണ​ഭോ​ക്താ​ക്ക​ൾ. ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന തീ​ര​ദേ​ശ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​യു​ടെ പു​തു​വെ​ട്ടം ന​ൽ​കു​ക​യാ​ണ് പു​ന​ർ​ഗേ​ഹം പ​ദ്ധ​തി.