സ്പോ​ർ​ട്ട് ക്ലൈം​ബിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്ക​മാ​യി
Monday, January 18, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര യു​വ​ജ​ന കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന സ്പോ​ർ​ട്ട് ക്ലൈം​ബിം​ഗ് പ​രി​ശീ​ല​നം തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ക്ക​മാ​യി.​ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ സാ​ഹി​സി​ക പ​രി​പാ​ടി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ മൗ​ണ്ട നീ​യ​റിം​ഗ് ഫൗ​ണ്ടേ ഷ​ന്‍റെ കേ​ര​ള​ത്തി​ലെ ഏ​ക അം​ഗീ​കൃ​ത സം​ഘ​ട​ന​യാ​യ നെ​യ്യാ​റ്റി​ൻ​ക​ര അ​ക്കാ​ഡ​മി ഫോ​ർ മൗ​ണ്ട നീ​യ​റിം​ഗ് ആ​ൻ​ഡ് അ​ഡ്വഞ്ച​ർ സ്പോ​ർ​ട്ട്സും സ്പോ​ർ​ട്ട് ക്ലൈം​ബിം​ഗ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള​യും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 20 വ​രെ ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ, അ​മാ​സ് കേ​ര​ള വൈ​സ് ചെ​യ​ർ​മാ​ൻ ഉ​ദ​യ​ന​ൻ നാ​യ​ർ, ഡ​യ​റ​ക്ട​ർ സി. ​രാ​ജേ​ന്ദ്ര​ൻ, ഐ​എം​എ​ഫ് പ്ര​തി​നി​ധി​ക​ളാ​യ പ്ര​വീ​ണ്‍, ഗം​ഗാ​ധ​ർ, അ​മാ​സ് കേ​ര​ള പ്ര​തി​നി​ധി​ക​ളാ​യ ജ​യ​കു​മാ​ർ, സു​ർ​ജി​ത്, അ​ഭി​ന​വ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.