ക്ഷേ​ത്ര കാ​ണി​ക്കവ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
Monday, January 18, 2021 11:33 PM IST
ശ്രീ​കാ​ര്യം : ക്ഷേ​ത്ര കാ​ണി​ക്ക വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. ശ്രീ​കാ​ര്യം മു​ട്ടം​പ​റ​മ്പ​ത്ത് വ​ന​ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് പ​ണ​മെ​ടു​ത്ത മോ​ഷ്ടാ​ക്ക​ൾ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​ള്ള കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മം ന​ട​ത്തി. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം സി​സി​ടി​വി കാ​മ​റ​യി​ൽ തെ​ളി​ഞ്ഞു.
ശ്രീ​കാ​ര്യം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.ര​ണ്ടു​മാ​സ​മാ​യി കാ​ണി​ക്ക വ​ഞ്ചി​ക​ൾ തു​റ​ന്നി​ട്ടെ​ന്നും ഇത് ര​ണ്ടാം ത​വ​ണ​യാ​ണ് ​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.