ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​ർ
Monday, January 18, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ. ​ഷൈ​ല​ജ ബീ​ഗ​മാ​ണു ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ.
വി​ക​സ​ന​കാ​ര്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യാ​യി എ​സ്. സു​നി​ത, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യാ​യി വി.​ആ​ർ. സ​ലൂ​ജ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നാ​യി എം. ​ജ​ലീ​ൽ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നാ​യി ബി. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

നെ​യ്യാ​ർ ന​ദി​യിൽ മാലിന്യക്കൂന്പാരം

കാ​ട്ടാ​ക്ക​ട : നെ​യ്യാ​ർ ന​ദി​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ന​ദി​യി​ൽ മാ​ലി​ന്യം​നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നടപടിയെടുക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പി​ട​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാട്ടുകാർ പറയുന്നു.


മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പി​ട​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.