യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, January 18, 2021 11:33 PM IST
പാ​ലോ​ട് : യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പേ​ര​യം തേ​രി​യം​വി​ളാ​കം വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തോ​ട്ടി​ൽ കു​ളി​ച്ചു​കൊ​ണ്ട് നി​ന്ന യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച ശേ​ഷം വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പാ​ലോ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

"ഹി​ല്ലി അ​ക്വ' കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ (കെ​ഐ​ഐ​ഡി​സി) അ​രു​വി​ക്ക​ര പ്ലാ​ന്‍റി​ൽ പു​റ​ത്തി​റ​ക്കു​ന്ന "ഹി​ല്ലി അ​ക്വ' കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ചു. കു​ടും​ബ​ശ്രീ മു​ഖേ​ന​യാ​ണ് 20 ലി​റ്റ​റി​ന്‍റെ ഹി​ല്ലി അ​ക്വാ കു​പ്പി​വെ​ള്ളം 60 രൂ​പ​യ്ക്ക് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ ജി​ല്ലാ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റു യു​വ​തീ​യു​വാ​ക്ക​ള​ട​ങ്ങു​ന്ന "സാ​ന്ത്വ​നം' എ​ന്ന യു​വ​ശ്രീ ഗ്രൂ​പ്പി​നെ​യാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നും മാ​ർ​ക്ക​റ്റി​ങ്ങി​നും മ​റ്റു​മാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.