പ്രാ​വ​ച്ച​ന്പ​ലം -കൊ​ടി​ന​ട റോ​ഡ് ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങി
Monday, January 18, 2021 11:33 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ക​ര​മ​ന - ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ്രാ​വ​ച്ച​മ്പ​ലം - കൊ​ടി​ന​ട വ​രെ​യു​ള്ള റോ​ഡ് ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങി.
പ്ര​ധാ​ന പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും ബാ​ല​രാ​മ​പു​രം മു​ത​ൽ പ​ള്ളി​ച്ച​ൽ വ​രെ​യു​ള്ള റോ​ഡു​ക​ൾ നാ​ലു വ​രി​യാ​ക്കി​യു​ള്ള ടാ​റിം​ഗ് ജോ​ലി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ പൂ​ർ​ത്തി​യാ​യി.
ദി​ശാ​ബോ​ർ​ഡു​ക​ൾ, വൈ​ദ്യു​ത തൂ​ണു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​ലും ന​ട​പ്പാ​ത​യി​ല്‍ ത​റ​യോ​ട് പാ​ക​ലും റാ​മ്പു​ക​ളു​ടെ നി​ർ​മാ​ണ​വു​മാ​ണ് നി​ല​വി​ല്‍ ന​ട​ക്കു​ന്ന​ത്.
പാ​ത വി​ക​സ​ത്തി​ന്‍റെ ര​ണ്ടാം റീ​ച്ചി​ലു​ൾ​പ്പെ​ടു​ന്ന പ്രാ​വ​ച്ച​മ്പ​ലം മു​ത​ൽ ബാ​ല​രാ​മ​പു​രം കൊ​ടി​ന​ട വ​രെ​യു​ള്ള അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ലു​ള്ള ര​ണ്ടാം ഘ​ട്ടം നേ​ര​ത്തെ പൂ​ര്‍​ത്തി​യാ​കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും കോ​വി​ഡ് മ​ഹാ​മാ​രി​യും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ട​സ​മാ​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.