നെ​യ്യാ​ർ​ഡാ​മി​ലെ റോ​പ്പ് വേ പ​ദ്ധ​തി ഫ​യ​ലി​ൽ ഒ​തു​ങ്ങി
Monday, January 18, 2021 11:33 PM IST
കാ​ട്ടാ​ക്ക​ട : നെ​യ്യാ​ർ​ഡാ​മി​ലെ റോ​പ്പ് വേ ​പ​ദ്ധ​തി അ​വ​ഗ​ണ​ന​യു​ടെ പ​ടു​കു​ഴി​യി​ൽ. പ​ദ്ധ​തി​ക്കാ​യി ബ​ജ​റ്റി​ൽ ഒ​രു പ​രാ​മ​ർ​ശ​വും ഇ​ല്ലാ​ത്ത​തി​നെ​തി​രെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

നെ​യ്യാ​ർ​ഡാ​മി​ലെ കാ​ളി​പ്പാ​റ​യെ ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് റോ​പ്പ് വേ ​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. മ​ല​മ്പു​ഴ ഡാ​മി​ന്‍റെ മാ​ത്യ​ക​യി​ലാ​ണ് പ​ദ്ധ​തി ചി​ട്ട​പ്പെ​ടു​ത്തി​യ​തെ​ങ്കി​ലും അ​ധി​കൃ​ത​ർ മൗ​ന​ത്തി​ലാ​ണ്.

​കാ​ളി​പ്പാ​റ​യി​ൽ നി​ന്നാ​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ​യും അ​ഗ​സ്ത്യ​വ​ന​ത്തി​ന്‍റെ​യും വി​ശാ​ല​മാ​യ കാ​ഴ്ച​യ ഒ​രു​ക്കി സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഇ​ത് മ​ന​സി​ലാ​ക്കി​യാ​ണ് കാ​ളി​പ്പാ​റ​യേ​യും അ​ടു​ത്തു​ള്ള കു​ന്നി​നെ​യും ബ​ന്ധി​പ്പി​ച്ച് റോ​പ്പ് വേ ​പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്.

ഡാ​മി​ന്‍റെ മു​ക​ളി​ലൂ​ടെ റോ​പ്പി​ൽ ത​യാ​റാ​ക്കി​യ പേ​ട​ക​ത്തി​ലി​രു​ന്ന് കാ​ഴ്ച​ക​ൾ കാ​ണാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി. ഇ​തി​നാ​യി പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി. ഏ.​കെ. ആ​ന്‍റ​ണി മു​ഖ്യ​മ​ന്ത്രി​യാ​യ സ​മ​യ​ത്ത് ഈ ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും സ​ർ​വേ ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ പി​ന്നാ​ലെ റോ​പ്പ് വേ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് വാ​ഗ്ദാ​ന​വും വ​ന്നു. എ​ന്നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ല.