സ്പോ​ര്‍​ട്ട് ക്ലൈം​ബിം​ഗ് പ​രി​ശീ​ല​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Sunday, January 17, 2021 11:55 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സ്പോ​ര്‍​ട്ട് ക്ലൈം​ബിം​ഗ് ദേ​ശീ​യ ഫെ​ഡ​റേ​ഷ​നാ​യ ഇ​ന്ത്യ​ൻ മൗ​ണ്ട​നീ​യ​റിം​ഗ് ഫെ​ഡ​റേ​ഷ​നും സം​സ്ഥാ​ന സ്പോ​ര്‍​ട്ട് ക്ലൈം​ബിം​ഗ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ഇ​ന്ന് മു​ത​ല്‍ 20 വ​രെ തി​രു​വ​ന​ന്ത​പു​രം ജി​മ്മി ജോ​ര്‍​ജ് സ്റ്റേ​ഡി​യ​ത്തി​ല്‍ സ്പോ​ര്‍​ട്ട് ക്ലൈം​ബിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തും.
ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ, മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ അ​തി​ഥി​ക​ളാ​കും. കേ​ര​ള​ത്തി​ലെ ഏ​ക ഐ​എം​എ​ഫ് അം​ഗീ​കൃ​ത സാ​ഹ​സി​ക പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ നെ​യ്യാ​റ്റി​ന്‍​ക​ര അ​ക്കാ​ദ​മി ഫോ​ര്‍ മൗ​ണ്ട​നീ​യ​റിം​ഗ് ആ​ന്‍​ഡ് അ‍‍‍​ഡ്വ​ഞ്ച​റ​സ് സ്പോ​ര്‍​ട്സ് ആ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ആ​തി​ഥേ​യ​രെ​ന്ന് അ​മാ​സ് കേ​ര​ള ഡ​യ​റ​ക്ട​ര്‍ സി. ​രാ​ജേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.
നെ​യ്യാ​റ്റി​ന്‍​ക​ര മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ്പോ​ര്‍​ട്ട് ക്ലൈം​ബിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ 112 പേ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ടി. ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ഇ​ള​യ പു​ത്ര​ന്‍ മു​ന്‍ പൈ​ല​റ്റ് കൂ​ടി​യാ​യ ക​ബീ​ര്‍ ആ​രി​ഫ്ഖാ​ന്‍ അ​ട​ക്കം ഇ​രു​ന്നൂ​റോ​ളം പേ​ര്‍ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ 2021 ദേ​ശീ​യ യു​വ​ജ​നോ​ത്സ​വ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ്പോ​ര്‍​ട്ട് ക്ലൈം​ബിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി നെ​യ്യാ​റ്റി​ന്‍​ക​ര മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ​ത്.
ഒ​ളി​ന്പി​ക്സി​ല്‍ പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ ഇ​നം ആ​ണി​തെ​ന്ന് പ​രി​ശീ​ല​ക​നാ​യ ഗം​ഗാ​ധ​ര്‍ പ​റ​ഞ്ഞു.
ക​ന്ന​ഡ​ക്കാ​രാ​യ പ്രേം​കു​മാ​ര്‍, ചേ​ത​ന്‍ എ​ന്നി​വ​ര്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ പ​രി​ശീ​ല​ന​ത്തി​ന് ഗം​ഗാ​ധ​റി​നെ സ​ഹാ​യി​ക്കാ​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.