സ്വ​ർ​ണ​ക്ക​ട​യിൽ ബോം​ബ് എറിഞ്ഞ് ക​വ​ർ​ച്ച : മു​ഖ്യപ്ര​തി​ പി​ടി​യി​ൽ
Saturday, January 16, 2021 11:44 PM IST
ക​ഴ​ക്കൂ​ട്ടം : ക​ണി​യാ​പു​ര​ത്ത് സ്വ​ർ​ണ​ക്ക​ട​യ്ക്ക് നേ​രെ ബോം​ബ് എ​റി​ഞ്ഞ് സ്വ​ർണം ക​വ​ർ​ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഠി​നം​കു​ളം മു​ണ്ട​ൻ​ച്ചി​റ സ്വ​ദേ​ശി വി​ഷ്ണു (തം​ബു​രു ,22) ക​ഠി​നം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​
മു​ണ്ട​ൻ​ചി​റ​യി​ൽ ശ​നി​യാ​ഴ്ച വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സി​നെ ക​ണ്ടു ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ക​ട​ന്ന പ്ര​തി​യെ ക​ഠി​നം​കു​ളം എ​സ്ഐ ര​തീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു .ഇ​യാ​ൾ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ മാ​സം 29 ന് ​രാ​ത്രി ഒ​ന്പ​തി​ന് ക​ണി​യാ​പു​രം പ​ള്ളി ന​ട​യി​ലു​ള്ള സി​എ​സ് ഗോ​ൾ​ഡ് വ​ർ​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ എ​ത്തി ബോം​ബെ​റി​ഞ്ഞു ഭീ​ക​രാ​ന്ത​രീ​ക്ഷം സ്യഷ്ടിച്ച് സ്വ​ർ​ണം ക​വ​ർ​ന്ന​ത്. പ​ന്ത്ര​ണ്ട് പേ​ര​ട​ങ്ങു​ന്ന സം​ഘം ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.
ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടു പ്ര​തി​ക​ളെ​യും ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പി​ടി​യി​ലാ​യ പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ലാ​ണ്.