സ​ര്‍​ക്കാ​ര്‍ പ്ലാ​ന്‍റി​ല്‍​നി​ന്നു​ള്ള കു​പ്പി​വെ​ള്ള ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കും: മു​ഖ്യ​മ​ന്ത്രി
Saturday, January 16, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ പ്ലാ​ന്‍റി​ല്‍​നി​ന്നു​ള്ള ഗു​ണ​മേ​ന്മ​യു​ള്ള കു​പ്പി​വെ​ള്ള​ത്തി​ന് ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു മി​ത​മാ​യ നി​ര​ക്കി​ല്‍ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​രു​വി​ക്ക​ര​യി​ല്‍ കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ (കി​ഡ്ക്) സ്ഥാ​പി​ച്ച "ഹി​ല്ലി അ​ക്വാ' കു​പ്പി​വെ​ള്ള പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
20 ലി​റ്റ​റി​ന്‍റെ കു​പ്പി​വെ​ള്ളം ഇ​പ്പോ​ള്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വി​ല​യാ​യ 60 രൂ​പ​യേ​ക്കാ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ന​ല്‍​കു​ന്ന​തി​ന്‍റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി കി​ഡ്കി​നോ​ടു നി​ര്‍​ദേ​ശി​ച്ചു.
മാ​ര്‍​ച്ചി​നു​ള്ളി​ല്‍ 15 ല​ക്ഷം കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ള്‍​കൂ​ടി ന​ല്‍​കാ​നു​ള്ള ശ്ര​മം ജ​ല അ​ഥോ​റി​റ്റി ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​രു​വി​ക്ക​ര​യി​ലെ ഹി​ല്ലി അ​ക്വാ പ്ലാ​ന്‍റ് വ​ള​പ്പി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ.​എ​സ്. ശ​ബ​രി​നാ​ഥ​ന്‍ എം​എ​ല്‍​എ ആ​ദ്യ വി​ല്‍​പ്പ​ന ന​ട​ത്തി. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഷൈ​ജു ഏ​റ്റു​വാ​ങ്ങി.
നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​അ​മ്പി​ളി, അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ള​ത്ത​റ മ​ധു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ വെ​ള്ള​നാ​ട് ശ​ശി, അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ഗീ​താ ഹ​രി​കു​മാ​ര്‍, കെ​ഐ​ഐ​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​ന്‍. പ്ര​ശാ​ന്ത്, ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ടെ​റ​ന്‍​സ് ആ​ന്‍റ​ണി, ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍ സോ​മ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.