സ​ഹ​ന​സ​മ​രം പ​തി​നാ​റാം ദി​വസം പിന്നിട്ടു
Saturday, January 16, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: യാ​ക്കോ​ബാ​യ സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന സ​മ​രം നി​യ​മ​വ്യ​വ​സ്ഥ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു​ള്ള ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​സ്താ​വ​ന അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് തോ​മ​സ് മാ​ർ അ​ല​ക്സ​ന്ത്ര​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. യാ​ക്കോ​ബാ​യ സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ 16-ാം ദി​വ​സ​ത്തെ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​യ​മ​വ്യ​വ​സ്ഥ​യെ ത​ങ്ങ​ൾ മാ​നി​ക്കു​ന്നു എ​ന്നു​ള്ള​തി​നാ​ലാ​ണ് സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​ന സ​മ​രം ന​ട​ത്തു​ന്ന​ത്. സു​പ്രീം കോ​ട​തി​യു​ടെ വി​ധി​യി​ൽ ത​ന്നെ സ​മ​വാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.16-ാം ദി​വ​സ​ത്തെ സ​മ​ര​പ​രി​പാ​ടി​ക​ൾ യാ​ക്കോ​ബാ​യ സ​ഭ സെ​ന്‍റ് ജോ​ണ്‍​സ് മി​ഷ​ൻ മാ​നേ​ജ​ർ സി​സ്റ്റ​ർ സൂ​സ​ന്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​തി​ക്ക് വേ​ണ്ടി പ്രാ​ർ​ഥ​നാ​പൂ​ർ​വം ന​ട​ത്തു​ന്ന സ​മ​രം ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ചേ​രു​ക ത​ന്നെ ചെ​യ്യും എ​ന്ന് സി​സ്റ്റ​ർ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.
ഫാ. ​മാ​ത്യൂ​സ് കു​ഴു​വേ​ലി​പ്പു​റ​ത്ത്,ഫാ. ​എ​ൽ​ദോ​സ് കു​ന്പ​ക്കോ​ട്ടി​ൽ, ഫാ. ​എ​ൽ​ദോ​സ് പാ​ല​ക്കു​ന്നേ​ൽ, ഫാ. ​ജോ​ണ്‍ ഐ​പ്പ്, സ​ഭാ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം സാ​ബു പ​ട്ടാ​ശേ​രി​ൽ, ഷെ​വ. ഡോ. ​കോ​ശി എം. ​ജോ​ർ​ജ്, കൊ​ല്ലം പ​ണി​ക്ക​ർ,അ​ഡ്വ. സാ​ബു തൊ​ഴു​പ്പാ​ട​ൻ,ജോ​ണി തോ​ളെ​ലി,സു​രേ​ഷ് ജോ​ണ്‍ കൈ​പ്പ​ട്ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.