സ്വി​ഫ്റ്റ് ക​മ്പ​നി നീ​ക്കം കെ​എ​സ്ആ​ർ​ടി​സി​യെ ത​ക​ർ​ക്കും: ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ
Saturday, January 16, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ കെ.​സ്വി​ഫ്റ്റ് ക​മ്പ​നിതു​ട​ങ്ങാ​നു​ള്ള നീ​ക്കം കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​സ്തി​ത്വം ത​ക​ർ​ക്കു​മെ​ന്ന് ട്രാ​ൻ​സ് പോ​ർ​ട്ട് ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന​ക​മ്മി​റ്റി.​
പു​തി​യ ക​മ്പ​നി​യു​ടെ കീ​ഴി​ൽ ദീ​ർ​ഘ​ദൂ​ര സൂ​പ്പ​ർ​ക്ലാ​സ് സ​ർ​വീ​സു​ക​ൾ ഒ​ന്നാ​കെ മാ​റ്റു​മ്പോ​ൾ നി​ല​വി​ലു​ള്ള ഡ്രൈ​വ​ർ​മാ​രു​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​ത്തും കേ​വ​ലം ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ മാ​ത്രം ന​ട​ത്തു​ന്നസ്ഥാ​പ​ന​മാ​യി ചു​രു​ങ്ങു​മെ​ന്നും ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന​ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​നം

വെ​ഞ്ഞാ​റ​മൂ​ട് : ഡി.​കെ.​മു​ര​ളി എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​വി​ള കോ​ള​നി​യി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ്ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി.​കെ.​മു​ര​ളി​എം.​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ഷീ​ലാ​കു​മാ​രി , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​രു​ണാ സി. ​ബാ​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.