ക​ട​ബാ​ധ്യ​ത​യേ​റി; വീ​ട്ട​മ്മ കു​ള​ത്തി​ൽ​ചാ​ടി ജീ​വ​നൊ​ടു​ക്കി
Saturday, January 16, 2021 2:02 AM IST
പാ​റ​ശാ​ല: ക​ട​ബാ​ധ്യ​ത വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട്ട​മ്മ കു​ള​ത്തി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. തൊ​ട്ടി​ൽ​ക​ര ചി​ന്നം​ക്കോ​ട്ടു​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ നാ​ഗ​രാ​ജ​ന്‍റെ ഭാ​ര്യ സ​ര​സ്വ​തി (55)യാ​ണ് മ​രി​ച്ച​ത്. നാ​ഗ​രാ​ജ​ന്‍റെ അ​നു​ജ​ൻ നാ​ഗേ​ന്ദ്ര​നാ​യി (55) തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ തോ​ട്ടി​ങ്ക​ര മേ​രി​കു​ള​ത്തി​ലാ​ണ് സ​ര​സ്വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ക​ട​ബാ​ത്യ​ത​ക​ൾ വ​ർ​ധി​ച്ചു​വ​ന്ന​തി​നാ​ലാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തെ​ന്ന കു​റി​പ്പ് വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടുത്തു. ഭ​ർ​ത്താ​വി​ന്‍റെ അ​നു​ജ​ൻ ജ​ന്മ​നാ അ​ന്ധ​നും മൂ​ക​നു​മാ​ണ്. ഇ​യാ​ളെ പ​രി​ച​രി​ച്ചു വ​ന്നി​രു​ന്ന​ത് സ​ര​സ്വ​തി​യാ​ണ്. ത​ന്‍റെ മ​ര​ണ​ശേ​ഷം ഇ​ദ്ദേ​ഹ​ത്തെ നോ​ക്കാ​ൻ ആ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​യാ​ളെ​യും കൊ​ണ്ടു പോ​കു​ക​യാ​ണെ​ന്ന് ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ലു​ണ്ട്. കു​ള​ത്തി​ൽ താ​ണു​പോ​യ സ​ര​സ്വ​തി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.

നാ​ഗേ​ന്ദ്ര​നാ​യി പോ​ലീ​സ്, സ്കൂ​ബ ടീം ,​ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ങ്ങ​ൾ രാ​ത്രി​വൈ​കി​യും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.