കെട്ടിടത്തിൽനിന്ന് ​വീ​ണു മ​രി​ച്ചു
Saturday, January 16, 2021 2:02 AM IST
പാ​റ​ശാ​ല: കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി പ​ണി​ക്കി​ടെ കാ​ൽ വ​ഴു​തി​വീ​ണു മ​രി​ച്ചു. പാ​റ​ശാ​ല ക​രു​മാ​നൂ​ർ,കോ​ട്ട​വി​ള മേ​ലെ താ​ത്താ​മ​ത്തു വീ​ട്ടി​ൽ മാ​ണി​യു​ടെ മ​ക​ൻ ബി​നു (33 )ആ​ണ് മ​രി​ച്ച​ത്. ഊ​റ​മ്പി​നു സ​മീ​പം കാ​ക്ക​വി​ള​യി​ലു​ള്ള ഭാ​ര്യാ സ​ഹോ​ദ​രി​യു​ടെ വീ​ട് നി​ർ​മാ​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​ട​ൻ​ത​ന്നെ പാ​റ​ശാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല .ത​ല​യ്ക്കേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.