അ​മ്പ​ല​ത്തി​ൻ​കാ​ല​യി​ൽ ഇ​നി സി​ന്ത​റ്റി​ക്ക് മ​ൾ​ട്ടി പ​ർ​പ്പ​സ് സ്റ്റേ​ഡി​യം
Friday, January 15, 2021 11:44 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ല​ത്തി​ൻ​കാ​ല സ്റ്റേ​ഡി​യം ഇ​നി സി​ന്ത​റ്റി​ക്ക് മ​ൾ​ട്ടി പ​ർ​പ്പ​സ് സ്റ്റേ​ഡി​യ​മാ​കു​ന്നു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഫു​ട്ബോ​ൾ

കോ​ർ​ട്ട്, വോ​ളി​ബാ​ൾ കോ​ർ​ട്ട്, മൂ​വ​ബി​ൾ പോ​സ്റ്റു​ക​ൾ, ഡ്രെ​യി​നേ​ജ് സൗ​ക​ര്യം, ടോ​യ്‌​ല​റ്റ്, ഓ​ഫീ​സ് സ​മു​ച്ച​യം എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന​ത്. 52 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കെ​ൽ​ആ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ, മെ​മ്പ​ർ​മാ​രാ​യ സ​തീ​ന്ദ്ര​ൻ , സ​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.