തിരുവനന്തപുരം: സെന്റ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വിശുദ്ധ സെബസ്ത്യാ
നോസിന്റെ തിരുനാളിനു തുടക്കമായി. 24 നു സമാപിക്കുന്ന തിരുനാളിന് വികാരി മോൺ.ഡോ. ടി.നിക്കൊളസ് കൊടിയേറ്റി. ഇന്നു വൈകുന്നേരം ആറിനു ജപമാല, ലിറ്റനി, നൊവേന, ദിവ്യബലി. മുഖ്യ കാർമികൻ സഹവികാരി ഫാ. ജോണ്സണ് മുത്തപ്പൻ, വചനപ്രഘോഷം തിരുവനന്തപുരം അതിരൂപതാ സാമൂഹിക ശുശ്രൂഷ ഡയറക്ടർ റവ. ഡോ. സാബാസ് ഇഗ്നേഷ്യസ്.
നാളെ വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റനി, നൊവേന, ദിവ്യബലി മുഖ്യകാർമികൻ മലമുകൾ വികാരി ഫാ. ലൂസിയാൻ തോമസ്. 18ന് വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റനി, നൊവേന, ദിവ്യബലി മുഖ്യകാർമികൻ കേരള റീജണൽ ഡയറക്ടർ ഫാ. ജോണി പുത്തൻവീട്ടിൽ 19ന് വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റനി, നൊവേന, ദിവ്യബലി മുഖ്യകാർമികൻ കെആർഎൽസിസി കോ-ഓർഡിനേറ്റർ ഓഫ് പ്ലാനിംഗ് ബോർഡ് മോണ്‍. ജയിംസ് കുലാസ്.20ന് വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റനി, നൊവേന, ദിവ്യബലി മുഖ്യകാർമികൻ തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. വൈ. ഇമ്മാനുവൽ.
21ന് വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റനി, നൊവേന, ദിവ്യബലി മുഖ്യകാർമികൻ പള്ളിത്തുറ ഇടവക വികാരി ഫാ. ലെനിൻ ഫെർണാണ്ടസ്. 22ന് വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റനി, നൊവേന, ദിവ്യബലി മുഖ്യകാർമികൻ ഫാ. ഡാനിയേൽ രാജമണി. വചനപ്രഘോഷം റവ. ഡീ. ജിനു.
23ന് ഉച്ചയ്ക്ക് രണ്ടിന് പ്രാർഥന മുഖ്യകാർമികൻ പേട്ട ഇടവക വികാരി ഫാ. ഡേവിഡ്സണ്. തിരുസ്വരൂപ പ്രദക്ഷിണം (നഗരം ചുറ്റി).24ന് രാവിലെ 8.30ന് തിരുനാൾ ദിവ്യബലി മുഖ്യകാർമികൻ തിരുവനന്തപുരം അതിരൂപതാ വികാരി ജനറാൾ മോണ്‍. ഡോ. ജോസഫ് ചിന്നയ്യൻ. തുടർന്ന് ദൈവാലയം ചുറ്റി തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റനി, നൊവേന, തിരുനാൾ സമൂഹ ദിവ്യബലി മുഖ്യകാർമികൻ ഫാ. ഷാജു വില്ല്യം. വചന പ്രഘോഷണം പോങ്ങുംമൂട് ഇടവക വികാരി റവ. ഡോ. ലോറൻസ് കുലാസ്. തുടർന്ന് കൊടിയിറക്ക്.