തിരുവനന്തപുരം : കോടതി വിധി നടപ്പാക്കുന്പോൾ നീതി നിഷേധിക്കപ്പെടാൻ പാടില്ലെന്നു ആന്റണി ജോണ്‍ എംഎൽഎ. യാക്കോബായ സഭ സെക്രട്ടേറിയറ്റ് നടയിൽ നടത്തിവരുന്ന അവകാശ സംരക്ഷണ സമരം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളായി നടക്കുന്ന സഭാ തർക്കം പരിഹരിക്കാൻ സർക്കാർ എല്ലാവിധ ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുകയാണെന്നും വൈകാതെ തർക്കത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോതമംഗലം പള്ളി ഉൾപ്പെടെ പല ദേവാലയങ്ങൾ തർക്കഭൂമിയായി മാറുന്നത് കേരളം പോലയുള്ള ഒരു സംസ്ഥാനത്തിന്റെ മതമൈത്രിക്കും, സംസ്കാരത്തിനും യോജിക്കുന്നത് അല്ലായെന്നും അദ്ദേഹം പറഞ്ഞു. ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
സമര സമിതി ജനറൽ കണ്‍വീനർ തോമസ് മോർ അലക്സ്ന്ത്രയോസ് മെത്രാപ്പോലീത്ത, മുൻ വനിതാ കമ്മീഷൻ അംഗം ഡോ.ലിസി ജോസ്, കോതമംഗലം മതമൈത്രി സംഘം അംഗം ജോർജ് ഇടപ്പാറ, ഫാ. എൽദോസ് പുൽപ്പറന്പിൽ, ഫാ. മോൻസി നിരവത്തുകണ്ടത്തിൽ, ഫാ. ജോണ്‍ പാത്തിക്കൽ, ഫാ. തോമസ് പൂതിയോട്ട്, ഫാ. ജേക്കബ് കുടിയിരിയ്ക്കൽ, ഫാ. ബേബി പാണ്ട ാലിൽ, ഫാ. ജിൻസ് അറായ്ക്കൽ, ഫാ. ഏബിൾ പൊക്കത്തായിൽ, ഫാ. സിച്ചു കല്ലുങ്കൽ, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഡി. കോര, കോതമംഗലം ചെറിയ പള്ളി ട്രസ്റ്റി പി. പൗലോസ്, ഷെവ. കോശി എം. ജോർജ്, രാജു മങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.